കൗതുകം ലേശം കൂടുതലാണ്, തെറ്റായ മെസേജ് അയച്ചത് പ്രധാനമന്ത്രിക്ക്; ഡിലീറ്റ് ചെയ്ത് മുങ്ങി പാറ്റ് കമ്മിൻസ്; സംഭവം ഇങ്ങനെ

മുൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഒരു ദിവസം രാവിലെ താണ ഫോൺ തുറന്നപ്പോൾ തന്നെ ഒരു വാട്ട്സപ്പ് ഗ്രൂപ്പിലേക്ക് ആഡ് ചെയ്തത് കണ്ടപ്പോൾ തനിക്ക് വലിയ ആശ്ചര്യം തോന്നിയെന്നും എന്നാൽ പേടി തോന്നിയത് ആ ഗ്രൂപ്പിന്റെ പേരും താൻ നേരത്തെ തന്നെ ഭാഗമായ ഗ്രൂപ്പിന്റെ പേരും ” ലെജന്ഡ്സ് എന്ന് കണ്ടപ്പോൾ ആണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയ ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് വെളിപ്പെടുത്തി.

താൻ ഒരിക്കൽ ആകസ്മികമായി പ്രധാനമന്ത്രിക്ക് ഒരു സന്ദേശം അയച്ചെന്നും ആൾ മാറിയെന്ന് കാംഡെപ്പോൾ അത് ഡിലീറ്റ് ആക്കിയെന്നും സൂപ്പർതാരം വെളിപ്പെടുത്തി. ടിം പെയ്‌നിൽ നിന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷം താരത്തെ പ്രധാനമന്ത്രി ‘ദി ലെജൻഡ്‌സ്’ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേർത്തു. ഫാസ്റ്റ് ബൗളർമാരായ മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസിൽവുഡും അംഗങ്ങളായ അതേ പേരിലുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു അദ്ദേഹം.

അബദ്ധത്തിൽ തന്റെ സഹതാരങ്ങൾക്കായി ഒരു സന്ദേശം അയച്ചത് എങ്ങനെയെന്ന് കമ്മിൻസ് പിന്നീട് വെളിപ്പെടുത്തി. “ഞാൻ ഒരിക്കൽ തെറ്റായ ഗ്രൂപ്പിലേക്ക് ഒരു മീം അയച്ചു. പ്രധാനമന്ത്രി ഭാഗമായ ഗ്രൂപിലേക് അയച്ച ചിത്രം ഞാൻ ഡിലീറ്റ് ചെയ്തു, ക്ഷമിക്കണം പ്രധാനമന്ത്രി എന്നും പറഞ്ഞു,” കമ്മിൻസ് സിഡ്‌നി മോണിംഗ് ഹെറാൾഡിനോട് പറഞ്ഞു.

നവംബറിൽ ടെക്‌സ്‌റ്റിംഗ് വിവാദത്തെത്തുടർന്ന് പെയ്‌ന് സ്ഥാനമൊഴിയേണ്ടി വന്നതിനെ തുടർന്ന് കമ്മിൻസ് ഓസ്‌ട്രേലിയയുടെ 47-ാമത്തെ ടെസ്റ്റ് ക്യാപ്റ്റനായി നിയമിതനായി. ടെസ്റ്റ് ടീമിന്റെ മുഴുവൻ സമയ ക്യാപ്റ്റനാകുന്ന ആദ്യ ഓസ്‌ട്രേലിയൻ പേസർ കൂടിയാണ് 29-കാരൻ.

Latest Stories

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം

തൃശൂരിന് വജ്രത്തിളക്കം നല്‍കാന്‍ കീര്‍ത്തിലാല്‍സിന്റെ ഗ്ലോ, പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

തിരുവല്ലയില്‍ മദ്യ ലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ പരാക്രമം;പിന്നാലെ റോഡിലിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍

സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ

മുഖ്യമന്ത്രിയുടെ വിദേശയയാത്ര: പിണറായി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ബിജെപി

കോണ്‍ഗ്രസ് വിട്ട രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍

IPL 2024: കെകെആറിന് സന്തോഷവാര്‍ത്ത, പ്ലേഓഫിന് മുന്നോടിയായി സൂപ്പര്‍ താരം ടീമില്‍ തിരിച്ചെത്തുന്നു