'വീല്‍ ചെയറിലാണെങ്കിലും സിഎസ്‌കെ അവനെ കളിക്കാന്‍ അനുവദിക്കും, എന്നാല്‍ ഇത്തവണ ബുദ്ധിമുട്ടും'; മുന്നറിയിപ്പുമായി റോബിന്‍ ഉത്തപ്പ

ഐപിഎല്‍ 17ാം സീസണിനായുള്ള തയ്യാറെടുപ്പിലാണ് ടീമുകള്‍. ഇന്ത്യന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി തന്റെ ഐപിഎല്‍ കരിയറിന്റെ അവസാന സ്റ്റേജിലാണ്. 2023-ല്‍ ഐപിഎല്‍ കിരീടം നേടിയതിന് തൊട്ടുപിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ കൂടിയായ ധോണി കാല്‍മുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇത് ടൂര്‍ണമെന്റിന്റെ വരാനിരിക്കുന്ന പതിപ്പില്‍ ഇതിഹാസ ക്രിക്കറ്ററെ ബുദ്ധിമുട്ടിക്കുമെന്നാണ് വിലയിരുത്തല്‍. തന്റെ കാല്‍മുട്ട് സുഖപ്പെട്ടെന്നും കളിക്കുന്നത് തുടരാമെന്നും ധോണി തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും, ഈ പ്രശ്‌നം താരത്തെ വീണ്ടും പ്രത്യേകിച്ചും കീപ്പിംഗ് വേളയില്‍ അലട്ടിയേക്കാം.

വീല്‍ചെയറില്‍ ബാറ്റ് ചെയ്യാന്‍ പോലും എംഎസ് ധോണിയെ സിഎസ്‌കെ അനുവദിക്കുന്നതിനാല്‍ താരത്തിന് ബാറ്റിംഗ് ഒരിക്കലും ഒരു പ്രശ്‌നമല്ലെന്ന് മുന്‍ താരം റോബിന്‍ ഉത്തപ്പ പറഞ്ഞു. എന്നിരുന്നാലും, മാര്‍ച്ച് 22 ന് ആരംഭിക്കാനിരിക്കുന്ന വരാനിരിക്കുന്ന സീസണില്‍ ധോണിയുടെ കാല്‍മുട്ടുകള്‍ തളര്‍ന്നിരിക്കുകയാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീല്‍ ചെയറിലാണെങ്കിലും സിഎസ്‌കെ അവനെ കളിക്കാന്‍ അനുവദിക്കും! വീല്‍ചെയറില്‍ നിന്ന് ഇറങ്ങുക, ബാറ്റ് ചെയ്യുക, തുടര്‍ന്ന് മടങ്ങുക. പക്ഷേ, അദ്ദേഹത്തിന് ബാറ്റിംഗ് പ്രശ്നമാണെന്ന് ഞാന്‍ കരുതുന്നില്ല. ബാറ്റിംഗ് അദ്ദേഹത്തിന് ഒരു പ്രശ്നമാകുമെന്നും കരുതുന്നില്ല. പ്രശ്‌നമുള്ളത് വിക്കറ്റ് കീപ്പിംഗില്‍ ആണെന്ന് ഞാന്‍ കരുതുന്നു- ഉത്തപ്പ പറഞ്ഞു.

അതേസമയം, ധോനി നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി. ചെന്നൈ അവരുടെ 2024 ഐപിഎല്‍ കാമ്പെയ്ന്‍ മാര്‍ച്ച് 22 ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ എം ചിദംബരം സ്റ്റേഡിയത്തില്‍ ആരംഭിക്കും. അതിനുമുമ്പ്, ന്യൂസിലന്‍ഡ് താരം ഡെവണ്‍ കോണ്‍വെ ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ നിന്ന് പുറത്തായതിനാല്‍ ടീം മാനേജ്മെന്റ് ഓപ്പണിംഗ് പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്. കഴിഞ്ഞ ടൂര്‍ണമെന്റില്‍ കോണ്‍വെയുടെയും ഋതുരാജ് ഗെയ്ക്വാദിന്റെയും പ്രകടനം ആവേശകരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ യുവതാരം രചിന്‍ രവീന്ദ്രയ്ക്ക് പ്ലെയിംഗ് ഇലവനില്‍ ഇടംലഭിക്കാന്‍ സാധ്യതയുണ്ട്.

Latest Stories

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ