CSK VS KKR: തോറ്റാൽ എന്താ എത്ര മാത്രം നാണക്കേടിന്റെ റെക്കോഡുകളാണ് കിട്ടിയിരിക്കുന്നത്, ചെന്നൈ സൂപ്പർ കിങ്സിന്റെ ലിസ്റ്റിലേക്ക് ഇനി ഈ അപമാനങ്ങളും; എന്തായാലും തലയുടെ ടൈം നല്ല ബെസ്റ്റ് ടൈം

ഐപിഎല്ലിൽ ഇപ്പോൾ സമാപിച്ച മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വമ്പൻ നാണക്കേട്. കൊൽക്കത്തയ്ക്ക് എതിരെ നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് നേടാനെ സാധിച്ചുള്ളൂ. 29 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്ന ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ ആയത്. മറുപടി ബാറ്റിംഗിൽ10 . 1 ഓവറിൽ 107 – 2 എടുത്ത കൊൽക്കത്ത 8 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്.

ഒട്ടനവധി നാണക്കേടിന്റെ റെക്കോഡുകളാണ് ചെന്നൈ മത്സരത്തിൽ നേടിയത്. ഈ സ്കോർ (103/9) ഇപ്പോൾ സി‌എസ്‌കെയുടെ അവരുടെ ഹോം ഗ്രൗണ്ടായ എം‌എ ചിദംബരം സ്റ്റേഡിയത്തിലെ എക്കാലത്തെയും ഏറ്റവും കുറഞ്ഞ സ്കോറാണ്. കെകെആറിന്റെ സ്പിന്നർമാരുടെ പ്രകടനമാണ് ചെന്നൈയുടെ തകർച്ചയ്ക്ക് കാരണമായത്. അവർ ആറ് സിഎസ്‌കെ വിക്കറ്റുകൾ വീഴ്ത്തി – ഒരു ഐപിഎൽ ഇന്നിംഗ്‌സിൽ സിഎസ്‌കെ സ്പിന്നിനെതിരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ കൊടുത്തതും ഈ മത്സരത്തിലാണ്. ഇതും ഒരു റെക്കോഡാണ്.

ഐപിഎൽ ചരിത്രത്തിൽ സിഎസ്‌കെയുടെ ഏറ്റവും കുറഞ്ഞ ആദ്യ ഇന്നിംഗ്സ് സ്കോറുകൾ:

മുംബൈ ഇന്ത്യൻസിനെതിരെ 97, വാങ്കഡെ, 2022

കെകെആറിനെതിരെ 103/9, ചെന്നൈ, 2025*

രാജസ്ഥാൻ റോയൽസിനെതിരെ 109, ജയ്പൂർ, 2008

ഡൽഹി ഡെയർഡെവിൾസിനെതിരെ 110/8, ഡൽഹി, 2012

കെകെആറിനെതിരെ 103/9, ചെപ്പോക്കിൽ ഏതൊരു ടീമും ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറാണ്, 2019 ൽ സിഎസ്‌കെയ്‌ക്കെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നേടിയ 70 റൺസ് ആണ് ലിസ്റ്റിൽ ഒന്നാമത് നിൽക്കുന്നത്.

ഇത് കൂടാതെ പന്ത് അടിസ്ഥാനത്തിൽ ചെന്നൈയുടെ ഏറ്റവും വലിയ പരാജയവും ഈ മത്സരത്തിലൂടെ പിറന്നു ( 59 ) പന്തുകൾ ബാക്കി നിൽക്കെയാണ് കൊൽക്കത്ത ജയിച്ചത്. തുടർച്ചയായ 5 മത്സരങ്ങൾ ചെന്നൈ പരാജയപ്പെടുന്നതും ചെപ്പോക്കിൽ തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോൽക്കുന്നതും ഇത് ആദ്യ സംഭവമാണ്.

Latest Stories

ഷൂട്ടിനിടെ വസ്ത്രത്തില്‍ ശരിക്കും മൂത്രമൊഴിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു, ഇംപാക്ട് ഉണ്ടാക്കുമെന്ന് പറഞ്ഞു: നടി ജാന്‍കി

കള്ളവോട്ട് വെളിപ്പെടുത്തലില്‍ ജി സുധാകരനെതിരായ കേസ്; തുടർ നടപടികളിലേക്ക് കടക്കാൻ പൊലീസ്, ഉടൻ മൊഴിയെടുക്കും

IND VS ENG: ഇന്ത്യ എ ടീമിനെ പരിശീലിപ്പിക്കാൻ ഗംഭീർ ഇല്ല, പകരം എത്തുന്നത് പരിചയസമ്പന്നൻ; പണി കിട്ടിയത് ആ താരത്തിന്

RCB UPDATES: എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല, മെയ് 8 മറക്കാൻ ആഗ്രഹിച്ച ദിവസം; വമ്പൻ വെളിപ്പെടുത്തലുമായി ആർസിബി ക്രിക്കറ്റ് ഡയറക്ടർ

'ടിവി ചാനലുകളുടെ സംപ്രേക്ഷണം നിർത്തും, ഓൺലൈനായി ചുരുങ്ങും'; ചരിത്ര പ്രഖ്യാപനവുമായി ബിബിസി മേധാവി

മികച്ച നവാഗത സംവിധായകന്‍ മോഹന്‍ലാല്‍; കലാഭവന്‍ മണി മെമ്മോറിയല്‍ പുരസ്‌കാരം

മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യപ്രശ്‌നങ്ങള്‍; പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നു; ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം ഔദ്യോഗിക വസതിയില്‍ വിശ്രമത്തില്‍

IPL 2025: എന്റെ പൊന്ന് മക്കളെ ഇപ്പോൾ നിർത്താം ഈ പരിപാടി, സ്റ്റാൻഡ് അനാവരണ ചടങ്ങിൽ പൊട്ടിചിരിപ്പിച്ച് രോഹിത് ശർമ്മ; വീഡിയോ കാണാം

'ജീവന് ഭീഷണിയുണ്ട്, സുരക്ഷ വേണം'; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ​ഗൗതമി

ഇന്ത്യൻ തിരിച്ചടി സ്ഥിരീകരിച്ച് പാകിസ്ഥാൻ; റാവല്‍പിണ്ടി ആക്രമിച്ചെന്ന് പാക് പ്രധാനമന്ത്രി