CSK VS GT: ഇന്നത്തെ ഗുജറാത്ത് ചെന്നൈ പോരാട്ടം ശരിക്കും ആഘോഷിക്കണം, ആ താരത്തിന്റെ അവസാന മത്സരമാണ് ഇത്; ആരാധകർക്ക് ഷോക്ക് നൽകി മുഹമ്മദ് കൈഫ്

ഇന്ന് ഉച്ചകഴിഞ്ഞ് നടക്കുന്ന ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള മത്സരം ഒരു ഉത്സവം പോലെ ആഘോഷിക്കണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് ആരാധകരോട് അഭ്യർത്ഥിച്ചു. ക്യാപ്റ്റൻ എന്ന നിലയിലും കളിക്കാരൻ എന്ന നിലയിലും എംഎസ് ധോണിയുടെ അവസാന മത്സരം ഇന്ന് ആണെന്നും അതിനാൽ തന്നെ മത്സരത്തിനൊരു ഉത്സവാന്തരീക്ഷം ഉണ്ടാകണം എന്നും കൈഫ് പറഞ്ഞു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടം ലീഗിലെ ഇരുടീമുകളുടെയും അവസാന മത്സരമാണ്.

ധോണിയെ സംബന്ധിച്ച് സീസണിൽ ഓർത്തിരിക്കാൻ തക്ക പ്രകടനം ഒന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്ന് പറയാം. ഫിറ്റ്നസ് പ്രശ്നങ്ങൾ സ്റ്റമ്പിന് പിന്നിലെ അദ്ദേഹത്തിന്റെ പ്രകടനത്തെയും ബാധിച്ചു. വിക്കറ്റുകൾക്ക് ഇടയിൽ ഉള്ള ഓട്ടവും ഇത്തവണ വളരെ മോശമായിരുന്നു, ഫോറുകളും സിക്സറുകളും മാത്രമേ അദ്ദേഹം നേടാൻ നോക്കിയുള്ളൂ എന്നും ശ്രദ്ധിക്കണം

സീസണിൽ ഋതുരാജ് ഗെയ്ക്വാദ് ആയിരുന്നു ടീമിന്റെ ക്യാപ്റ്റൻ, പക്ഷേ കൈമുട്ടിനേറ്റ പരിക്ക് അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്താക്കി. ടീം മാനേജ്മെന്റ് ക്യാപ്റ്റന്റെ ആംബാൻഡ് ധോണിക്ക് കൈമാറി. അടുത്ത സീസണിൽ കളിക്കുമോ ഇല്ലയോ എന്ന് നിലവിൽ പറയാൻ പറ്റില്ലെന്നും ഇപ്പോൾ യുവതാരങ്ങളിലും പുതിയ സ്‌ക്വാഡ് ഉണ്ടാക്കുന്നതിലുമാണ് തന്റെ ശ്രദ്ധ എന്ന് ധോണി പറഞ്ഞിരുന്നു.

“സി‌എസ്‌കെയും എൽ‌എസ്‌ജിയും തമ്മിലുള്ള മത്സരം ആരാധകർ ഒരു ഉത്സവം പോലെ ആഘോഷിക്കണം, കാരണം അത് എം‌എസ് ധോണിയുടെ അവസാന മത്സരമാകാം. ക്യാപ്റ്റനായും കളിക്കാരനായും അദ്ദേഹം അവസാനമായി ഒരിക്കൽ കൂടി മൈതാനത്ത് ഇറങ്ങും. അദ്ദേഹത്തിന് ഉള്ള ആദരവായി ഇന്ന് സ്റ്റേഡിയം ഒരു മഞ്ഞക്കടൽ ആയിരിക്കണം” മുഹമ്മദ് കൈഫ് പറഞ്ഞു.

“അവസാന മത്സരം ജയിക്കാൻ അവൻ ആഗ്രഹിക്കുന്നു. സി‌എസ്‌കെ ധോണിയാണ്, ധോണി സി‌എസ്‌കെയാണ്. എട്ട് മാസത്തോളം ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നതിന് ശേഷം മൂന്ന് മാസം കളിക്കുന്നത് ബുദ്ധിമുട്ടാണ്. ഈ വർഷം ധോണിക്ക് അത് മനസ്സിലായി,” മുഹമ്മദ് കൈഫ് കൂട്ടിച്ചേർത്തു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ