CSK UPDATES: തന്റെ ബുദ്ധി വിമാനമാണ് മിസ്റ്റർ ധോണി, ഇതിഹാസത്തിന്റെ തന്ത്രത്തെ കളിയാക്കി ഡെയ്ൽ സ്റ്റെയ്ൻ

ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ബാറ്റിംഗ് തന്ത്രത്തെ ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഡെയ്ൽ സ്റ്റെയ്ൻ വിമർശിച്ചു.

ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ, ചെന്നൈ സൂപ്പർ കിംഗ്‌സിന് വീണ്ടും മോശം തുടക്കമാണ് ലഭിച്ചത്. പവർപ്ലേ അവസാനിക്കുന്നതിന് മുമ്പുതന്നെ അവർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ടോപ് ഓർഡറിൽ യുവതാരം ആയുഷ് മാത്രെ മാത്രമാണ് തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചത്. വെറും 20 പന്തിൽ നിന്ന് 43 റൺസ് നേടിയ യുവതാരം ആറാം ഓവറിൽ തുഷാർ ദേശ്പാണ്ഡെയുടെ പന്തിൽ പുറത്തായി. ഇതോടെ ചെന്നൈക്ക് താളവും നഷ്ടമായി. ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ തന്നെ ചെന്നൈ സൂപ്പർ കിംഗ്‌സിന് രണ്ട് ഓവറിനുള്ളിൽ വെറും 12 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു.

എന്തായാലും തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായ ചെന്നൈ, ആരാധകരെ ഞെട്ടിച്ചു. രണ്ടാം ഓവറിൽ രണ്ടാം വിക്കറ്റ് വീണതിനുശേഷം, സ്പിന്നർ രവിചന്ദ്രൻ അശ്വിനെ നാലാം നമ്പറിൽ അവർ ഇറക്കി. മാത്രെ പുറത്തായപ്പോൾ, രവീന്ദ്ര ജഡേജ അശ്വിനൊപ്പം മധ്യനിരയിൽ എത്തുകയും ചെയ്‌തു.

ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, എംഎസ് ധോണി എന്നിവരെ മറികടന്ന് ജഡേജ, അശ്വിൻ എന്നിവരെ നേരത്തെ അയയ്ക്കാനുള്ള തീരുമാനം ഡെയ്ൽ സ്‌റ്റെയ്‌നെ അത്ഭുതപ്പെടുത്തി, ചെന്നൈ സൂപ്പർ കിംഗ്സ് ടീം മാനേജ്മെന്റിനെയും ധോണിയെയും അദ്ദേഹം വിമർശിച്ചു. “സി‌എസ്‌കെ 3 വിക്കറ്റുകൾ നഷ്ടമായി നിൽക്കുന്നു, അപ്പോൾ അവർ 2 ബൗളർമാരെ ബാറ്റ് ചെയ്യാൻ അയയ്ക്കുന്നു. ചിലപ്പോൾ അവരുടെ കണക്കുകൾ പിഴക്കുന്നു എന്ന് തോന്നുന്നു.” അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 17.1 ഓവറിൽ 6 വിക്കറ്റുകൾ ബാക്കി നിർത്തി കളി പിടിച്ചു. ഓപ്പണർമാരായ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവൻഷിയും നായകൻ സഞ്ജു സാംസണും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 33 പന്തുകൾ നേരിട്ട് 57 റൺസ് നേടിയ 14കാരൻ വൈഭവ് സൂര്യവൻഷിയാണ് ചെന്നൈയെ തകർത്തെറിയുന്നതിൽ നിർണായക പങ്ക് വഹിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ