ചെന്നൈയുടെ നായകനേയും ഉപനായകനേയും പ്രഖ്യാപിച്ച് റെയ്‌ന

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക് മടങ്ങിവരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനാരെന്നും ഉപനായകനാരെന്നുമുളള വിവരങ്ങള്‍ പുറത്ത്. മഹേന്ദ്ര സിംഗ് ധോണി ചെന്നൈയുടെ നായകനാകുമ്പോള്‍ സുരേഷ് റെയ്‌നയായിരിക്കും ടീമിന്റെ ഉപനായകന്‍.

ഇന്‍ഡാ ടുഡെയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ റെയ്‌ന തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. എന്നാല്‍ ഇക്കാര്യം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇതുവരെ ഔദ്യോഗികമായി സ്ഥരീകരിച്ചിട്ടില്ല.

“ചെന്നൈ ടീമിലേക്ക് മടങ്ങിയെത്തിയ സന്തോഷകരമാണ്. ധോണി തന്നെയായിരിക്കും ടീമിനെ നയിക്കുക, ഞാന്‍ ഉപനായകനാകും. അടുത്ത ദിവസം തന്നെ ഞാനും മഹി ഭായും ചെന്നൈ മാനേജ്‌മെന്റിനെ കാണുന്നുണ്ട്. ലേലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണിത്” റെയ്‌ന പറയുന്നു.

ധോണിയുടെ അനുഭവ സമ്പത്ത് ലേലത്തില്‍ ഏറെ പ്രയോജനപ്പെടുമെന്ന് പറയുന്ന റെയ്‌ന ഈ വര്‍ഷം ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമിനെ തന്നെ ചെന്നൈ അണിനിരത്തുമെന്നും ഉറപ്പ് നല്‍കുന്നു.

സുരേഷ് റെയ്‌നയെയും എംഎസ് ധോണിയേയും കൂടാതെ രവീന്ദ്ര ജഡേജയേയാണ് ചെന്നൈ സ്വന്തം നിരയില്‍ നിലനിര്‍ത്തിയ മൂന്നാമത്തെ താരം. ഐപിഎല്ലിലെ ഏറ്റവും കരുത്തരായ ടീമുകളിലൊന്നാണ് ചെന്നൈ എന്നാണ് വിലയിരുത്തുന്നത്. കളിച്ച എട്ട് സീസണുകളിലും സെമിയിലെത്തിയ ചെന്നൈ 2010, 11 സീസണുകളില്‍ കിരീടവും സ്വന്തമാക്കിയിരുന്നു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...