ബോള്‍ ബസ് കയറി ഡിപ്പോയിലെത്തി..!, കൗണ്ടി ക്രിക്കറ്റില്‍ പാണന്‍മാര്‍ പാടി നടക്കുന്ന ഒരു വീരകഥ

ഇന്നും കൗണ്ടി ക്രിക്കറ്റില്‍ പാണന്‍മാര്‍ പാടി നടക്കുന്ന ഒരു വീരകഥയുണ്ട്. 80 കളുടെ ആദ്യ കാലങ്ങളിലാണ് സംഭവം നടക്കുന്നത്.

സോമര്‍സെറ്റും ഗ്ലാമോര്‍ഗനും തമ്മിലുള്ള ഒരു മല്‍സരമായിരുന്നു അത്. മികച്ച വേഗതയില്‍ പന്തെറിയുന്ന ഗ്ലാമോര്‍ഗന്റെ പേസര്‍ ഗ്രെഗ് തോമസ് സോമര്‍സെറ്റിന് വേണ്ടി ബാറ്റ് ചെയ്യുന്ന വിവിയന്‍ റിച്ചാര്‍ഡ്‌സിനെ തുടര്‍ച്ചയായ 3 പന്തുകള്‍ ഒന്നു തൊടാന്‍ പോലും കഴിയാതെ ബീറ്റണ്‍ ചെയ്യിക്കുന്നു. അതിന്റെ ആവേശത്തില്‍ ഏതൊരു എതിരാളിയും ചെയ്യാന്‍ ഭയപ്പെടുന്ന ഒരു കാര്യം ഗ്രെഗ് തോമസ് ചെയ്യുകയാണ്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനെ അങ്ങോട്ട് പോയി സ്ലെഡ്ജ് ചെയ്തിരിക്കുന്നു !

‘വിവ്, ഇതാണ് ക്രിക്കറ്റ് ബോള്‍. റെഡ് കളര്‍ ആണ് . ഒരു 5 ഔണ്‍സ് ഭാരം വരും. നിങ്ങളുടെ കയ്യില്‍ ബാറ്റ് തന്നിരിക്കുന്നത് ഈ ബോളിനെ അടിച്ചകറ്റാനാണ്.’ റിച്ചാര്‍ഡ്‌സിന്റെ മറുപടി ഗ്രെഗിന്റെ തൊട്ടടുത്ത ബോളില്‍ ഒരു ഗംഭീര ഹുക്ക് ഷോട്ടായിരുന്നു. സ്റ്റേഡിയത്തിന് വെളിയിലേക്ക് പറന്ന് പോയ പന്തിനെ നോക്കി വായും പൊളിച്ച് നിന്ന ഗ്രെഗിന്റെ അടുത്തേക്ക് ചിരിച്ച് കൊണ്ടാണ് റിച്ചാര്‍ഡ്‌സ് വന്നത്.

‘ക്രിക്കറ്റ് ബോള്‍ എങ്ങനെയാണ് ഇരിക്കുന്നതെന്ന് ഏറ്റവും നന്നായി നിനക്കറിയാം. നീ പോയാല്‍ എളുപ്പത്തില്‍ ബോള്‍ കണ്ട് പിടിക്കാന്‍ പറ്റും.’ സ്റ്റേഡിയത്തിന് പുറത്ത് പിച്ച് ചെയ്ത ബോള്‍ സമീപത്തെ റോഡിലൂടെ പോയിരുന്ന ബസ്സില്‍ വീഴുകയും ബോളിന്റെ യാത്ര അവസാനിച്ചത് ടോണ്‍ടണിലെ ബസ് ഡിപ്പോയിലുമായിരുന്നു!

ഈ കഥയുടെ ആധികാരികത എത്രത്തോളമുണ്ടെന്ന് അറിയില്ലെങ്കിലും ഇത്രയേറെ എതിരാളികളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന മറ്റൊരു ബാറ്ററെ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ കാണാന്‍ സാധിക്കില്ല. ക്രിക്കറ്റിന്റെ ആസുരതാളം സര്‍ വിവിയന്‍ ഐസക് റിച്ചാര്‍ഡ്‌സ്.

എഴുത്ത്: ഷെമിന്‍ അബ്ധുള്‍ മജീദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും