24 വര്‍ഷത്തിന് ശേഷം പാകിസ്ഥാനില്‍ കളിക്കാനെത്തി ; ഓസീസ് താരത്തെ തേടിവന്നത് ഒരു ബോളറും ആഗ്രഹിക്കാത്ത റെക്കോഡ്

പാകിസ്താനെതിരേ ഇതിഹാസമാകുന്ന ടെസ്റ്റില്‍ ഒരിക്കലും ഒരു ക്രിക്കറ്റ്താരവും ആഗ്രഹിക്കാത്ത റെക്കോഡാണ് ഓസ്‌ട്രേലിയന്‍ താരം നതന്‍ ലിയോണിന്റെ പേരില്‍ കുറിക്കപ്പെട്ടത്. സുരക്ഷാഭീതിയില്‍ 24 വര്‍ഷം അകന്നു നിന്നശേഷം ആദ്യമായി പാകിസ്താനില്‍ ടെസ്റ്റ് കളിക്കാനെത്തിയപ്പോള്‍ ടെസ്റ്റ് മത്സരത്തില്‍ 250 സിക്‌സറുകള്‍ നേരിടേണ്ടിവരുന്ന ആദ്യ ബൗളര്‍ എന്ന മോശപ്പെട്ട റെക്കോഡാണ് ഓസ്‌ട്രേലിയന്‍ ഓഫ് സ്പിന്നറുടെ പേരില്‍ എഴുതിച്ചേര്‍ത്തത്.

ഓസ്‌ട്രേലിയയുടെ പാകിസ്താന്‍ ടൂറില്‍ റാവല്‍പിണ്ടിയില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരം സമനിലയില്‍ ആയെങ്കിലും അഞ്ചാം ദിവസം എറിഞ്ഞ രണ്ടാം ഇന്നിംഗ്‌സിലെ 42 ാം ഓവറിലെ അവസാന പന്ത് ഇമാം ഉള്‍ ഹക്കാണ് സിക്‌സറിന് പറത്തിയത്. ലിയോണ്‍ കഴിഞ്ഞാല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ വഴങ്ങിയത് ശ്രീലങ്കന്‍ സ്പിന്നര്‍ റംഗണ ഹെറാത്താണ്. 194 സിക്‌സറുകളാണ് ലിയോണ്‍ നേരിട്ടത്. 250 സിക്‌സറുകള്‍ വഴങ്ങിയ ലിയോണിന് ഒരു വിക്കറ്റ് പോലുമില്ലാതെ വെറുംകയ്യോടെ മടങ്ങേണ്ടിയും വന്നു.

മത്സരത്തില്‍ ഇമാമും അസ്ഹര്‍ അലിയും സെഞ്ച്വറിയും നേടിയപ്പോള്‍ നാലു വിക്കറ്റിന് 476 റണ്‍സായിരുന്നു ആദ്യ ഇന്നിംഗ്‌സില്‍ പാകിസ്താന്‍ നേടിയത്. ഓസീസിനെ 259 ന് ഒതുക്കുകയും ചെയ്തു. ഈ മത്സരം സമനിലയില്‍ അവസാനിച്ചതോടെ ഇരു ടീമും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നാലു പോയിന്റുകള്‍ വീതം പങ്കുവെയ്ക്കപ്പെടുകയും ചെയ്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ