സൂപ്പര്‍ താരങ്ങള്‍ പുറത്ത്, നിര്‍ണായക മാറ്റങ്ങളോടെ ടീം ഇന്ത്യ ഇറങ്ങുന്നു

ന്യൂസിലാന്‍ഡിനെതിരെ നിര്‍ണായക ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ നിരവധി മാറ്റങ്ങള്‍ക്ക് സാദ്ധ്യത. പരിക്കേറ്റ ഓപ്പണര്‍ പൃഥ്വി ഷാക്ക് പകരം ശുഭ്മാന്‍ ഗില്ലും അശ്വിന് പകരം രവീന്ദ്ര ജഡേജയും റിഷഭ് പന്തിന് പകരം സാഹയും ടീമിലെത്തിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പൃഥ്വി ഷായുടെ കാലിലെ നീരാണ് ശുഭ്മാന്‍ ഗില്ലിന് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളില്‍ ഒന്ന്. എന്നാല്‍ പൃഥ്വി ഷാ പരിക്കില്‍ നിന്ന് മുക്തമായാല്‍ ടീമില്‍ തുടരും. അതെസമയം ഇന്ത്യ എക്ക് വേണ്ടി ന്യൂസിലാന്‍ഡ് എടിമിനെതിരെ ശുഭ്മാന്‍ ഗില്‍ ഇരട്ട ശതകം നേടിയ ഗ്രൗണ്ടിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത് എന്നതിനാല്‍ ഗില്ലിന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.

സ്പിന്നര്‍ സ്ഥാനത്ത് വെല്ലിങ്ടണില്‍ അശ്വിന് മികവ് കാണിക്കാനായില്ല. ബാറ്റിങ്ങിലും അശ്വിന്‍ പരാജയപ്പെട്ടു. ഇതോടെ രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാദ്ധ്യതകള്‍ തെളിയുന്നത്. പിച്ചിന്റെ സ്വഭാവം മനസിലാക്കിയാവും ഇവരുടെ കാര്യത്തില്‍ തീരുമാനമെടുക്കുക എന്ന് രവി ശാസ്ത്രി പറഞ്ഞു.

അതെസമയം പന്തിന് പകരം ഇപ്രാവശ്യം സാഹയെ ഉള്‍പ്പെടുത്തിയേക്കും. ആദ്യടെസ്റ്റില്‍ പന്ത് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്ന കൂട്ടുകെട്ട് ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...