21 സിക്‌സുകള്‍!, ഗെയിലിന്റെ വെടിക്കെട്ട് സെഞ്ച്വറി, നടുങ്ങി ക്രിക്കറ്റ് ലോകം

ഒടുവില്‍ വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയില്‍ ശരിയ്ക്കും യൂണിവേഴ്‌സല്‍ ബോസായി. കാനഡ ടി20 ലീഗില്‍ സംഹാര താണ്ഡവമാടിയ ഗെയില്‍ വെടിക്കെട്ട് സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ വാന്‍ കൂവര്‍ നൈറ്റ്‌സിന്റെ നായകനായ ഗെയില്‍ കഴിഞ്ഞ ദിവസം മോണ്‍ ട്രിയോള്‍ ടൈഗേഴ്‌സിനെതിരെയാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് സെഞ്ച്വറി തിരച്ചത്.

മത്സരത്തില്‍ 54 പന്തില്‍ ഏഴ് ഫോറും 12 സിക്‌സും സഹിതം പുറത്താകാതെ 122 റണ്‍സ് ആണ് ഗെയില്‍ നേടിയത്. ഇതോടെ നിശ്ചിത 20 ഓവറില്‍ വാന്‍ കൂവര്‍ മൂന്ന് വിക്കറ്റിന് 276 റണ്‍സ് അടിച്ചെടുത്തു. മൊത്തം 24 ബൗണ്ടറികളും, 21 സിക്‌സറുകളുമാണ് ഈ മത്സരത്തില്‍ വാന്‍ കൂവര്‍ ബാറ്റ്‌സ്മാന്മാര്‍ അടിച്ച് കൂട്ടിയത്.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ മത്സരത്തിന് ഫലമുണ്ടായില്ല. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് മത്സരം ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ആദ്യ ബാറ്റിംഗിന് പിന്നാലെയെത്തിയ മഴയും മിന്നലുമായിരുന്നു കളി ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന വാന്‍ കൂവര്‍ നൈറ്റ്‌സിന് വേണ്ടി ഓപ്പണര്‍മാരായ ടൊബിയാസ് വീസെയും, ക്രിസ് ഗെയിലും ചേര്‍ന്ന് മിന്നും തുടക്കമാണ് നല്‍കിയത്. 19 പന്തില്‍ 51 റണ്‍സെടുത്ത വീസെ ആയിരുന്നു ആദ്യം വീണത്. ക്രിസ് ഗെയില്‍ പിന്നീട് വെടിക്കെട്ട് തുടങ്ങി. സിക്‌സറുകളുടെ മാലപ്പടക്കം തീര്‍ത്ത ഗെയില്‍ ടീമിനെ ഹിമാലയന്‍ ടോട്ടലിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു.

അതേ സമയം മറുവശത്ത് പന്തെറിഞ്ഞവരെല്ലാം നന്നായി തല്ലുവാങ്ങി. സുനില്‍നരൈന്‍ നാല് ഓവറില്‍ വഴങ്ങിയത് 50 റണ്‍സാണ്.

Latest Stories

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ