Ipl

'ഐപിഎല്‍ കളിക്കാനെത്തുമ്പോള്‍ അര്‍ഹിക്കുന്ന പരിഗണനയും ബഹുമാനവും ലഭിക്കുന്നില്ല'; ഒടുവില്‍ തുറന്നടിച്ച് ഗെയ്ല്‍

ഇത്തവണ ഐപിഎല്ലില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചതിന്റെ ശരിയായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് യൂനിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ല്‍. ഐപിഎല്‍ കളിക്കാനെത്തുമ്പോള്‍ അര്‍ഹിക്കുന്ന പരിഗണനയും ബഹുമാനവും ലഭിക്കുന്നില്ലെന്നും അതിനാലാണ് ലേലത്തില്‍ നിന്ന് വിട്ടുനിന്നതെന്നും ഗെയ്ല്‍ വെളിപ്പെടുത്തി.

‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഐപിഎല്ലില്‍ കളിക്കാനെത്തുമ്പോള്‍ അര്‍ഹിച്ച പരിഗണനയും ബഹുമാനവും ലഭിക്കുന്നില്ലെന്ന് തോന്നി. ഐപിഎല്ലില്‍ ഇത്ര അധികം നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും ബഹുമാനം ലഭിക്കുന്നില്ലെങ്കില്‍ സാരമില്ലെന്നാണ് ചിന്തിച്ചത്. അതുകൊണ്ട് തന്നെ മെഗാ ലേലത്തെക്കുറിച്ച് അധികം ചിന്തിക്കാന്‍ പോയില്ല. ക്രിക്കറ്റിന് ശേഷവും ജീവിതം ഉണ്ടെന്ന് മനസിലാക്കുന്നു. അതിനോട് സ്വാഭാവികമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ്.’

‘ഞാന്‍ കെകെആര്‍, ആര്‍സിബി, പഞ്ചാബ് എന്നീ മൂന്ന് ടീമുകളെ ഐപിഎല്ലില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തിളങ്ങാനായത് ആര്‍സിബിക്കൊപ്പമാണ്. വെല്ലുവിളികള്‍ ഏറ്റെടുക്കുകയെന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. അടുത്ത വര്‍ഷം എന്താണ് സംഭവിക്കുകയെന്നത് കാത്തിരുന്ന് തന്നെ കാണാം’ ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ 142 മത്സരങ്ങളില്‍ നിന്നായി 4965 റണ്‍സാണ് ഗെയ്ല്‍ നേടിയത്. കൂടുതല്‍ സെഞ്ച്വറി (6), കൂടുതല്‍ സിക്സ് (357), ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (175) എന്നിങ്ങനെ ഐപിഎല്ലിലെ പല റെക്കോഡുകളും ഗെയ്‌ലിന്‍റെ പേരിലാണ്.

Latest Stories

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ