ഗെയ്‌ലിന്റെ കോവിഡ് പരിശോധനാഫലം പുറത്ത്

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. ഗെയ്ല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ച ഉസൈന്‍ ബോള്‍ട്ടിന്റെ സമ്പര്‍ക്ക പട്ടികയില്‍ ക്രിസ് ഗെയിലും ഉള്‍പ്പെട്ടിരുന്നു. ഉസൈന്‍ ബോള്‍ട്ടിന്റെ ജന്മദിനാഘോഷത്തില്‍ ഗെയിലും പങ്കെടുത്തതാണ് ആശങ്ക പരത്തിയത്.

“ഏതാനും ദിവസം മുമ്പ് ആദ്യ ടെസ്റ്റ് നടത്തി. യാത്ര പുറപ്പെടുന്നതിന് മുമ്പ് എനിക്ക് രണ്ട് നെഗറ്റീവ് ടെസ്റ്റുകള്‍ വേണമായിരുന്നു. രണ്ടാമത്തേത് എന്റെ മൂക്കിന് അകത്തേക്ക് വളരെ അധികം പോയി. ഫലം നെഗറ്റീവാണ്.” ഗെയ്ല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

IPL 2020: KXIP

ബോള്‍ട്ടിന്റെ ജന്മദിനാഘോഷത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം റഹീം സ്റ്റെര്‍ലിംഗ്, ബയേര്‍ ലെവര്‍ക്കൂസന്‍ താരം ലിയോണ്‍ ബെയിലി തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഓഗസ്റ്റ് 21-ന് സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ജന്മദിനാഘോഷം നടന്നത്.

IPL 2019 | Chris Gayle Makes a massive error while fielding

കോവിഡ് പരിശോധനാഫലം നെഗറ്റീവായതോടെ ഗെയ്ല്‍ ഐ.പി.എല്ലില്‍ തന്റെ ടീമായ കിംഗ്‌സ് ഇലവനൊപ്പം ചേരും. യു.എ.ഇയില്‍ സെപ്റ്റംബര്‍ 19-നാണ് ഐ.പി.എല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കുന്നത്. 53 ദിവസം നീളുന്ന ടൂര്‍ണമെന്റിന് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളാണ് വേദിയാവുക. നവംബര്‍ 10-നാണ് ഫൈനല്‍.

Latest Stories

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ