നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒരു റിസൾട്ട് സംഭവിച്ചാലും അത്ഭുതപ്പെടേണ്ട ആരാധകരെ, ചോപ്ര പറയുന്നു ഇന്ത്യക്ക് ഒന്നും പേടിക്കേണ്ട എന്ന് ; അപ്പോൾ വിപരീതം സംഭവിച്ചാലോ

ജൂൺ 26 ഞായറാഴ്ച നടക്കുന്ന ടീം ഇന്ത്യയും അയർലൻഡും തമ്മിലുള്ള ആദ്യ ടി20 ഐയുടെ പ്രവചനങ്ങൾ നടത്തിയിരിക്കുകയാണ് ആകാശ് ചോപ്ര. സാധരണ താരം നടത്തുന്ന പ്രവചനങ്ങൾ പലതും പാളിപോകാറുള്ളതിനാൽ തന്നെ ആരാധകരും നോക്കിയിരിക്കുക ആയിരുന്നു പുതിയ എന്ത് പ്രവചനവുമായിട്ടാണ് ചോപ്ര വരുന്നത് എന്നുള്ളത്.

മെൻ ഇൻ ബ്ലൂ അയർലൻഡിനെതിരെ രണ്ട് ടി20 മത്സരങ്ങൾ കളിക്കാനിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന ടെസ്റ്റിനായി പ്രമുഖ താരങ്ങൾ എല്ലാം ഇംഗ്ലണ്ടിൽ പോയതിനാൽ, ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിൽ കൂടുതലും പരിമിത ഓവർ സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടുന്നു

തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, ചോപ്ര ഭുവനേശ്വർ കുമാറും യുസ്‌വേന്ദ്ര ചാഹലും വിക്കറ്റുകളിൽ ഉൾപ്പെടുമെന്ന് പ്രവചിച്ചു:

“ഭുവിയും ചഹലും ഒന്നിച്ച് മൂന്നിലധികം വിക്കറ്റുകൾ വീഴ്ത്തും. പുതിയ പന്തിൽ ഭുവി ബൗൾ ചെയ്യും, കഴിഞ്ഞ തവണ ചാഹൽ അവരെ തകർത്തു. എല്ലാവര്ക്കും അറിയാവുന്ന മറ്റൊരു കാര്യം കൂടി പറയട്ടെ, ഈ ടീം അത്ര നന്നായി സ്പിൻ കളിക്കുന്നില്ല.”

“പരിക്കിൽ നിന്ന് തിരിച്ചുവന്ന സൂര്യകുമാർ ഈ പരമ്പരയിൽ തിളങ്ങും. ഹാർദിക് പാണ്ഡ്യ 60 റൺസിൽ കൂടുതൽ സ്കോർ ചെയ്യും, അതാണ് എനിക്ക് തോന്നുന്നത്. സൂര്യ ഏത് സ്ഥാനത്ത് ബാറ്റ് ചെയ്യണമെന്നാണ് ചോദ്യം. അവൻ മൂന്നാം നമ്പറിൽ തന്നെ കളിക്കട്ടെ.”

ഈ പ്രാവശ്യം ഒരു പേടിയിയും ഇല്ലാതെ പറയാം ഇന്ത്യ ജയിക്കും.” ചോപ്ര പറഞ്ഞതിന്റെ വിപരീതം സംഭവിക്കുമോ എന്നാണ് ആരാധകരുടെ പേടി.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു