IPL 2025: കോഹ്‌ലിയെ താഴ്ത്തികെട്ടാനുളള ശ്രമം നടന്നു, അവനെ ഫീല്‍ഡൗട്ടാക്കാന്‍ നോക്കി, എല്ലാവര്‍ക്കും ആ ഒരു കാര്യമായിരുന്നു പ്രശ്‌നം, സംഭവിച്ചത് വെളിപ്പെടുത്തി ഇന്ത്യന്‍ താരം

ഐപിഎല്‍ 2025 സീസണിലെ പ്രകടനത്തില്‍ മികച്ച കളി പുറത്തെടുത്തതില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയെ പ്രശംസിച്ച് ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര. മുന്‍പ് അവന്റെ സ്‌ട്രൈക്ക് റേറ്റിനെ വിമര്‍ശിച്ചവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് കോഹ്ലി ഇപ്പോള്‍ നല്‍കിയതെന്നും പുജാര പറഞ്ഞു. ഒരു ക്രിക്കറ്റ് ചര്‍ച്ചയ്ക്കിടെയായിരുന്നു പുജാര സംസാരിച്ചത്. കരിയറിന്റെ അവസാനത്തില്‍ തന്റെ മികച്ച കളി നിലനിര്‍ത്തുന്നതില്‍ കോഹ്ലി നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും പുജാര തുറന്നുപറഞ്ഞു.

അതത്ര എളുപ്പമല്ലെന്ന് പുജാര പറയുന്നു. ‘പക്ഷേ വിരാടിന്റെ പ്രധാന ഗുണം എന്താണെന്നുവച്ചാല്‍ അദ്ദേഹം എറ്റവും ഫിറ്റായ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് എന്നതാണ്. കൂടാതെ ഒരു പുതിയ വെല്ലുവിളിയോ വ്യത്യസ്തമായ മറ്റെന്തെങ്കിലുമോ പൊരുത്തപ്പെടാന്‍ അദ്ദേഹം തയ്യാറാണ്. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ എപ്പോഴും തയ്യാറാണ് അദ്ദേഹം’, പുജാര പറഞ്ഞു.

‘140-150 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാത്തതിന് മുന്‍പ് ആളുകള്‍ കോഹ്ലിയെ നിരന്തരം വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ നോക്കൂ, ബാറ്റിങ്ങില്‍ ഈ സീസണില്‍ അവന്‍ എത്ര മികച്ച കളിയാണ് പുറത്തെടുത്തത്‌. വിമര്‍ശിച്ചവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടി കോഹ്ലി നല്‍കി. അവന്‍ 140-150 സ്‌ട്രൈക്ക് റേറ്റിലും അതിന് മുകളിലും കളിച്ചു. അവന്‍ ബാറ്റര്‍ എന്ന നിലയില്‍ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്’, ചേതേശ്വര്‍ പൂജാര പറഞ്ഞു.

36 വയസുളള കോഹ്‌ലി ഇത്രയും കാലം കളിച്ചിട്ടും, ഇപ്പോഴും പഠിക്കാനും ടീമിന് ഒരു മാറ്റമുണ്ടാക്കാനും തയ്യാറാണെങ്കില്‍, അത് അദ്ദേഹം എത്ര വലിയ കളിക്കാരനാണെന്ന് കാണിക്കുന്നു,’  പൂജാര കൂട്ടിച്ചേര്‍ത്തു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും