ഷഹീന്‍ അഫ്രീദിക്ക് എതിരെ അപ്പര്‍ കട്ട് സിക്‌സ്, ഐ.പി.എല്‍ ലോകത്തിന് പുറത്ത് പൂജാര ആറാടുകയാണ്

കൗണ്ടി ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോം തുടര്‍ന്ന് ഇന്ത്യന്‍ സീനിയര്‍ താരം ചേതേശ്വര്‍ പൂജാര. സസ്സക്‌സിന് വേണ്ടി കളിക്കുന്ന താരം തുടര്‍ച്ചയായി നാലാം മത്സരത്തിലും സെഞ്ച്വറി നേടി. കഴിഞ്ഞ ദിവസം മിഡില്‍സെക്സിനെതിരെ പുറത്താവാതെ 197 പന്തില്‍ 170 റണ്‍സാണ് താരം അടിച്ചെടുത്തത്.

ഈ മത്സരത്തില്‍ പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയും പൂജാരയും നേര്‍ക്കുനേര്‍ വന്നു എന്നതും ശ്രദ്ധേയമായി. നേര്‍ക്കുനേരുള്ള പോരില്‍ ഷഹീനിന്റെ ഒരു പന്ത് പൂജാര അപ്പര്‍ കട്ടിലൂടെ സിക്‌സ് പറത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ചാമ്പ്യന്‍ഷിപ്പില്‍ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വീതം സെഞ്ച്വറയും ഇരട്ട സെഞ്ച്വറിയും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു കഴിഞ്ഞു. 201*, 109, 203, 170* എന്നിങ്ങനെയാണ് പൂജാരയുടെ ഇതുവരെയുള്ള പ്രകടനം.

നാല് മത്സരങ്ങളില്‍ നിന്ന് 717 റണ്‍സാണ് പൂജാര ഇതുവരെ അടിച്ചെടുത്തിരിക്കുന്നത്. 143.40 ശരാശരിയിലാണ് ഇത്രയും റണ്‍സ് നേടിയത്.

Latest Stories

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

ആനക്കലിയിൽ രണ്ടാമത്തെ മരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു

“വളർച്ചയുടെ മുഖം, ചൂഷണത്തിന്റെ അടിത്തറ: തൊഴിലാളിയുടെ വേദനയിൽ നിൽക്കുന്ന വ്യവസായ ഇന്ത്യ”

'ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?'; വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോ: സുരേഷ് ​ഗോപി

അസം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോര്‍ട്ട് പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി