ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് പണം വാഗ്ദാനം ചെയ്ത് ബിസിസിഐ, അന്തസ്സ് അടിയറവ് വയ്ക്കാതെ പിസിബി

ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് രണ്ട് മാസം മാത്രം ശേഷിക്കെ ഇതുവരെയും ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ പുറത്തുവന്നിട്ടില്ല. ടീമുകള്‍ക്കും ബോര്‍ഡുകള്‍ക്കും ബ്രോഡ്കാസ്റ്റര്‍മാര്‍ക്കും ഇത് ആശങ്കാജനകമായ സാഹചര്യമാണ്. ഹൈബ്രിഡ് മോഡലിനെ ചൊല്ലിയുള്ള ബിസിസിഐ-പിസിബി തര്‍ക്കത്തിന്റെ ഫലമാണ് ഈ കാലതാമസം. ടൂര്‍ണമെന്റിനായി ടീം ഇന്ത്യയെ പാകിസ്ഥാനിലേക്ക് അയക്കാന്‍ ബിസിസിഐ വിസമ്മതിക്കുകയും ടൂര്‍ണമെന്റ് മുഴുവന്‍ പാകിസ്ഥാനില്‍ ആതിഥേയത്വം വഹിക്കുന്നതില്‍ പിസിബി ഉറച്ചുനില്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് തര്‍ക്കം തുടങ്ങിയത്.

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ബിസിസിഐയും പിസിബിയും ഏറെക്കുറെ ധാരണയിലെത്തി. പിസിബി ഹൈബ്രിഡ് മോഡലിന് സമ്മതിച്ചെങ്കിലും ഇന്ത്യയില്‍ വരുന്ന ടി20 ലോകകപ്പ് മത്സരങ്ങള്‍ കളിക്കില്ലെന്ന നിബന്ധന മുന്നോട്ടുവച്ചു. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെങ്കിലും ഈ കരാര്‍ അന്തിമമാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ബിസിസിഐ-പിസിബി കരാര്‍ ഐസിസി സ്ഥിരീകരിച്ചുകഴിഞ്ഞാല്‍, കൂടുതല്‍ കാലതാമസം കൂടാതെ ഷെഡ്യൂള്‍ പുറത്തുവരും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാകിസ്ഥാനില്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതിനെ തുടര്‍ന്നുള്ള സാമ്പത്തിക നഷ്ടം നികത്താന്‍ ബിസിസിഐ പിസിബിക്ക് പണം വാഗ്ദാനം ചെയ്തു. എന്നാല്‍ ദേശീയ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ പിസിബി അത് നിരസിച്ചതായാണ് റിപ്പോര്‍ട്ട്.

2008ലെ ഏഷ്യാ കപ്പിലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനില്‍ കളിച്ചത്. കഴിഞ്ഞ ദശാബ്ദത്തിലേറെയായി, ഇരുടീമുകളും ഏഷ്യാ കപ്പുകളിലും ഐസിസി ഇവന്റുകളിലും മാത്രമാണ് നേര്‍ക്കുനേര്‍വന്നത്. ഈ ഘട്ടത്തില്‍ ഐസിസി ടൂര്‍ണമെന്റുകള്‍ക്കായി പാകിസ്ഥാന്‍ ഇന്ത്യയില്‍ പര്യടനം നടത്തിയെങ്കിലും ബിസിസിഐ ഇതുവരെ തിരിച്ചതിന് മുതിര്‍ന്നിട്ടില്ല. ഇന്ത്യ പാകിസ്ഥാനോട് വിസമ്മതിച്ചതിനെത്തുടര്‍ന്ന് 2022 ഏഷ്യാ കപ്പും ഒരു ഹൈബ്രിഡ് മോഡലിലാണ് കളിച്ചത്.

Latest Stories

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ഗില്ലും കിഷനും; ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ കരുത്തന്മാർ

ലോകകപ്പിൽ രോഹിതും കോഹ്‌ലിയും ടീമിൽ ഉണ്ടാകണം, ബിസിസിഐ അവരെ തഴയരുത്, അത് ആപത്താണ്: രവിചന്ദ്രൻ അശ്വിൻ

'യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല'; വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ അടിച്ച് സർക്കാർ

നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കം; ദിലീപ് നായകനാകുന്ന 'നീക്കം' സിനിമയുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

'ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല, ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കും'; മുഖ്യമന്ത്രി

ആയത്തുല്ല ഖമേനിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ മോദിക്ക് ക്ഷണം; വിവിധ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കും

വീടാണ് ഫാക്ടറി: ലോകസമ്പദ്‌ വ്യവസ്ഥയുടെ അദൃശ്യ നട്ടെല്ലായ ഗൃഹാധിഷ്ഠിത തൊഴിലാളികൾ

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; വ്യാപക നാശനഷ്ടം

ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ് വി എസ് സർക്കാരിൻ്റെ കാലത്ത്; രേഖകൾ പുറത്ത്

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; ചൊവ്വാഴ്ച സ്ഥിരീകരിച്ചത് 159 പേർക്ക്; ചികിത്സ വൈകിപ്പിക്കരുതെന്ന് നിർദേശം