ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യയ്ക്ക് ഭീഷണിയാവുന്ന രണ്ട് പാക് താരങ്ങള്‍; തിരഞ്ഞെടുത്ത് ആമിര്‍; അത് ബാബറോ ഷഹീനോ അല്ല!

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യക്കു ഏറ്റവുമധികം ഭീഷണിയായേക്കാവുന്ന രണ്ടു പാക് താരങ്ങള്‍ ആരൊക്കെയാവുമെന്നു ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ മുന്‍ സ്പീഡ്സ്റ്റര്‍ മുഹമ്മദ് ആമിര്‍. അത് ബാബര്‍ ആസമോ, ഷഹീന്‍ അഫ്രീദിയോ ആയിരിക്കില്ലെന്നും പാക് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്‍, യുവ പേസര്‍ നസീം ഷാ എന്നിവരാവും ഇന്ത്യയ്ക്ക് ഏറ്റവും ഭീഷണിയാവുക എന്നും ആമിര്‍ പറഞ്ഞു.

മുഹമ്മദ് റിസ്വാന്‍ എല്ലായ്പ്പോഴും ഇന്ത്യക്കു ഭീഷണിയാണ്. ഇന്ത്യക്കെതിരേയുള്ള അദ്ദേഹത്തിന്റെ റെക്കോഡും വളരെ ഗംഭീരമാണെന്നു കാണാം. പാക് ടീമിന്റെ മറ്റൊരു പ്രധാനപ്പെട്ട താരം നസീം ഷായാണ്. പാകിസ്ഥാനു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് അവന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബോളിംഗില്‍ തന്റെ ലൈനിലും ലെംഗ്ത്തിലും വളരെയധികം നിയന്ത്രണം പുലര്‍ത്താന്‍ നസീമിനു സാധിക്കാറുണ്ട്.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നെങ്കില്‍ ഷഹീന്‍ അഫ്രീദിയെ ഞാന്‍ തീര്‍ച്ചയായും നിര്‍ണായക താരമായി തിരഞ്ഞെടുക്കുമായിരുന്നു. 145 കിമിക്കു മുകളില്‍ വേഗതയില്‍ വളരെ മികച്ച സ്വിംഗോടെ ആ സമയങ്ങളില്‍ അദ്ദേഹം ബോള്‍ ചെയ്തിരുന്നു.

പക്ഷെ പരിക്കിനു ശേഷം ഷഹീന്റെ ബോളിംഗ് വേഗതയില്‍ കുറവ് സംഭവിച്ചിരിക്കുകയാണ്. 134-135 ലേക്ക് അവന്റെ വേഗതയും കുറഞ്ഞിട്ടുണ്ട്. ന്യൂബോല്‍ വിക്കറ്റുകളെടുക്കാനുള്ള ഷഹീന്റെ ശേഷിയെയും ഇതു ബാധിച്ചിട്ടുണ്ട്- ആമിര്‍ നിരീക്ഷിച്ചു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്