CHAMPIONS TROPHY 2025: അവനെ കൊണ്ട് ഒന്നും ഇനി കൂട്ടിയാൽ കൂടില്ല, ചുമ്മാ ഹൈപ്പ് മാത്രമേ ഉള്ളു; ഇന്ത്യൻ താരത്തെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കർ

ബംഗ്ലാദേശിനെതിരായ ചാമ്പ്യൻസ് ട്രോഫി 2025 മത്സരത്തിൽ വിരാട് കോഹ്‌ലി വലിയ സ്‌കോർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് ശേഷം മുൻ ഇന്ത്യൻ ബാറ്റർ സഞ്ജയ് മഞ്ജരേക്കർ വിരാട് കോഹ്‌ലിയെക്കുറിച്ച് ഒരു നിരീക്ഷണം നടത്തി രംഗത്ത് എത്തിയിരിക്കുകയാണ്. മറ്റ് ഇന്ത്യൻ ബാറ്റർമാരിൽ നിന്ന് വ്യത്യസ്തമായി കോഹ്‌ലിക്ക് ഇനി പവർ ഗെയിം കളിക്കാൻ കഴിയില്ല എന്നും കളി രീതി മാറിയെന്നും മഞ്ജരേക്കർ പറഞ്ഞു.

ഏകദിനത്തിൽ 14,000 റൺ എന്ന നാഴികല്ലിനോട് അടുക്കുന്ന കോഹ്‌ലി തൻ്റെ അവസാന അഞ്ച് ഏകദിനങ്ങളിലും ലെഗ് സ്പിന്നർമാരുടെ മുന്നിൽ ആണ് വീണത്. കഴിഞ്ഞ വർഷം ശ്രീലങ്കയിൽ വനിന്ദു ഹസരംഗയും ജെഫ്രി വാൻഡർസെയും ചേർന്ന് അദ്ദേഹത്തെ പുറത്താക്കി, ഇംഗ്ലണ്ടിനെതിരായ മുൻ പരമ്പരയിൽ ആദിൽ റഷീദ് രണ്ട് തവണ താരത്തെ മടക്കി. ചാമ്പ്യൻസ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിൽ 38 പന്തിൽ 22 റൺസെടുത്ത കോഹ്‌ലിയെ റിഷാദ് ഹൊസൈൻ മടക്കുക ആയിരുന്നു.

ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ച മത്സരത്തിന് ശേഷം അദ്ദേഹം പറഞ്ഞത് ഇങ്ങനെ:

“വിരാട് കോഹ്‌ലി കടുത്ത സമ്മർദ്ദത്തിലാണ്. അവന്റെ രീതികളിൽ നിന്ന് അത് വ്യക്തമാണ്. അവന് ആത്മവിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞു. അവന് ആത്മവിശ്വാസം ഉണ്ടെന്ന് കാണിക്കാൻ പറ്റുന്നില്ല. എന്നാൽ മറിച്ച് രോഹിത് ശർമ്മയുടെ കാര്യം വ്യത്യസ്തമാണ്. അവൻ മികച്ച രീതിയിലാണ് കളിക്കുന്നത്.”

“പഴയത് പോലെ വലിയ ഷോട്ട് കളിക്കാനൊന്നും കോഹ്‌ലിക്ക് പറ്റില്ല. വളരെ കുറച്ച് മാത്രമേ വലിയ ഷോട്ടുകൾ കളിക്കാൻ അവന് സാധിക്കുക ഉള്ളു”

നവംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് മുൻ ഇന്ത്യൻ നായകൻ തന്റെ സെഞ്ച്വറി നേടിയത്. എന്നിരുന്നാലും, അന്നുമുതൽ അദ്ദേഹത്തിൻ്റെ ഫോം താഴേക്ക് പോയി, ഫോർമാറ്റുകളിലുടനീളം അദ്ദേഹം സ്ഥിരത കണ്ടെത്താൻ ബുദ്ധിമുട്ടി.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്