ചാമ്പ്യൻസ് ട്രോഫി 2025: ഇന്ത്യൻ ക്യാമ്പിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; ആ സൂപ്പർ താരം പുറത്തേക്ക്

ചാമ്പ്യൻസ് ട്രോഫിക്കായി തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. പരിശീലനത്തിനിടയിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പരിക്കേറ്റു. കാൽ മുട്ടിനാണ് പരിക്ക് സംഭവിച്ചത്. ദുബായിൽ എത്തിയ ടീം അവിടുത്തെ പിച്ചുമായി പൊരുത്തപ്പെടാൻ ഇന്നലെ തന്നെ പരിശീലനത്തിന് ഇറങ്ങിയിരുന്നു.

നെറ്റ്സിൽ പ്രാക്ടീസ് ചെയ്യുന്ന സമയത്താണ് ഋഷഭ് പന്തിന്റെ കാൽ മുട്ടിന് പരിക്ക് സംഭവിച്ചത്. എന്നാൽ കുറച്ച് കഴിഞ്ഞ് അദ്ദേഹം തിരികെ പരിശീലനത്തിലേക്ക് മടങ്ങി എത്തിയിരുന്നു. ടീമിലെ മെഡിക്കൽ യൂണിറ്റ് അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. പരിക്ക് പൂർണമായും ഭേദമായില്ലെങ്കിൽ ഋഷഭ് ടൂർണമെന്റിൽ നിന്ന് പുറത്തേക്ക് പോകാനുള്ള സാധ്യതയുമുണ്ട്.

ടീമിൽ ആദ്യ വിക്കറ്റ് കീപ്പർ ചോയ്സ് ആയി കെ എൽ രാഹുലിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അത് കൊണ്ട് തന്നെ ഋഷഭ് പന്തിന് പരിക്ക് പറ്റിയാലും ഒരു മത്സരം പോലും നഷ്ടമാകാതെ സെക്കന്റ് വിക്കറ്റ് കീപ്പറായി മറ്റേതെങ്കിലും താരത്തിനെ ഉൾപെടുത്താൻ സാധിക്കും എന്നാണ് ലഭിച്ച റിപ്പോട്ടിൽ സൂചിപ്പിക്കുന്നത്.

ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജസ്പ്രീത് ബുംറയുടെ വിടവ് ഇന്ത്യൻ ടീമിനെ നന്നായി ബാധിക്കാൻ സാധ്യത ഉണ്ട്. താരത്തിന് പകരം എത്തുന്നത് ഹർഷിത് റാണയാണ്. കൂടാതെ വരുൺ ചക്രവർത്തിയും ടീമിൽ ഇടം നേടിയിട്ടുണ്ട്. ബുംറ പുറത്തായതോടെ ഇത്തവണത്തെ കിരീടം നേടാൻ സാധിക്കില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. അത് കൊണ്ട് തന്നെ പരിശീലകനായ ഗൗതം ഗംഭീറിനും, ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഈ ടൂർണമെന്റ് നിർണായകമാണ്.

Latest Stories

തീരുമാനങ്ങൾ അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം; സിപിഎം വിട്ടു വന്നവരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയസാഹചര്യം അനുസരിച്ച് : ഷാഫി പറമ്പിൽ

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി പി. കെ. ശശി; സ്ഥാനാർത്ഥിത്വം ഇന്ന് പ്രഖ്യാപിക്കും

കോൺഗ്രസ് 95 സീറ്റുകളിൽ, ലീഗിന് 27; സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെന്ന് വി.ഡി. സതീശൻ

വ്യക്തിഹത്യ അവസാനിപ്പിക്കാമോ? അരച്ചാൺ വയർ നിറച്ച് ഒരു മാസം ജീവിക്കാൻ ഇന്നും ഒന്നരലക്ഷം പോയിട്ട് 5,000 രൂപ പോലും വേണ്ട: രമ്യ ഹരിദാസ്

പാർട്ടി വിടാനൊരുങ്ങി രണ്ടത്താണി; താനൂരിലോ തിരൂരിലോ എൽഡിഎഫ് സ്ഥാനാർഥിയായേക്കും

എംപി സ്ഥാനത്തിൽ സംതൃപ്തൻ, ലക്ഷ്യം യുഡിഎഫ് വിജയം; ഇനിയും മൂന്ന് വർഷം കൂടിയുണ്ട് : എം.കെ. രാഘവൻ

മത്സരിക്കാന്‍ ഉറച്ച് കെ. സുധാകരൻ, നാമനിർദേശ പത്രിക സമർപ്പിക്കാൻ നീക്കം; കേരള ഹൗസിലെ കുടിശ്ശിക തീർത്തു

ഒരാൾക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ രം​ഗത്ത് വരും, എംപിമാരെ യാതൊരു കാരണവശാലും മത്സരിപ്പിക്കരുത്: രാജ്‌മോഹൻ ഉണ്ണിത്താൻ

സ്വർണ വില വീണ്ടും താഴോട്ട്, പവന് 240 രൂപ കുറഞ്ഞു; 17 ദിവസം കൊണ്ട് കുറഞ്ഞത് 11,240 രൂപ

മുഖ്യ എതിരാളി ബിജെപി, പാലക്കാട് മത്സരിക്കാനാണ് പാർട്ടി പറഞ്ഞത്; താനാണ് സ്ഥാനാർഥി എന്ന കാര്യം പറയാൻ രാഹുലിനെ വിളിച്ചിരുന്നു : രമേശ് പിഷാരടി