CHAMPIONS TROPHY 2025: രോഹിത് വെറുതെ പറഞ്ഞതാണ് ആ കാര്യം, വാക്കൊന്നും അദ്ദേഹം പാലിച്ചിട്ടില്ല: അക്‌സർ പട്ടേൽ

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് എതിരായ ഏറ്റുമുട്ടലിന് മുന്നോടിയായി ടീമിലെ അന്തരീക്ഷത്തെക്കുറിച്ച് പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ് തുറന്നുപറഞ്ഞു. ക്യാമ്പിൽ ഒരു സമ്മർദ്ദവുമില്ലെന്നും അവർ ഇത് ഒരു സാധാരണ മത്സരമായി കാണുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാക്കിസ്ഥാൻ്റെ അടുത്ത മത്സരം ചിരവൈരികളായ ഇന്ത്യക്ക് എതിരെ നടക്കുമ്പോൾ അത് പാകിസ്ഥാന് നിർണായക പോരാട്ടമാണ്. മത്സരത്തിൽ തോറ്റാൽ പാകിസ്ഥാൻ സെമിഫൈനലിൽ എത്താതെ പുറത്താകും.

ആദ്യ മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരുപാട് കാര്യങ്ങൾ നിലവിൽ ഇല്ല. വിരാട് കോഹ്‌ലി ഫോമിൽ എത്താത്തതും കുൽദീപ് യാദവ് വിക്കറ്റ് എടുക്കാത്തതും മാത്രമാണ് അവരെ അലട്ടുന്ന പ്രശ്നം. ഇതിന് ഇന്ന് പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഹാട്രിക്ക് അവസരം കൈവന്ന അക്സറിന് നഷ്ടമാകാൻ കാരണമായത് രോഹിത് ശർമ്മ ആയിരുന്നു. സ്ലിപ്പിൽ നിന്ന രോഹിത് വളരെ എളുപ്പത്തിലുള്ള ക്യാച്ച് വിട്ടുകളയുക ആയിരുന്നു. അന്ന് രോഹിത് ക്യാച്ചുവിട്ടുകളഞ്ഞ ജാകർ അലി അതിന് ശേഷം മനോഹരമായ ഒരു അർദ്ധ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു. മത്സരശേഷം താൻ ചെയ്ത മണ്ടത്തരത്തിന് അക്സറിനോട് അപ്പോൾ തന്നെ മാപ്പ് പറഞ്ഞു എന്നും പരിഹാരമായി അയാളെ ഡിന്നറിന് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു എന്നുമാണ് രോഹിത് പറഞ്ഞത്.

എന്തായാലും മത്സരശേഷം രോഹിത് പറഞ്ഞ വാക്ക് പാലിച്ചില്ല എന്ന് അക്‌സർ സോഷ്യൽ മീഡിയയിൽ പറഞ്ഞത് ഇങ്ങനെ- “വിക്കറ്റും കിട്ടി, മത്സരവും ജയിച്ചു. പക്ഷെ രോഹിത്തിന്റെ ഡിന്നർ ഇപ്പോഴും പെൻഡിങ് ആണ്.”

ആദ്യ മത്സരത്തിൽ ഫീൽഡിങ്ങിൽ പറ്റിയ അബദ്ധങ്ങൾ ഇന്ത്യ ഇന്ന് ആവർത്തിക്കില്ല എന്ന് തന്നെ കരുതാം.

https://x.com/akshar2026/status/1892861808857211063?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1892861808857211063%7Ctwgr%5Efe5e14f76866f0379f1ee2ed198cca98631c0cfa%7Ctwcon%5Es1_&ref_url=https%3A%2F%2Fcrictoday.com%2Fcricket%2Fdaily-cricket-news%2Faxar-patel-sends-a-gentle-reminder-to-rohit-sharma-after-india-captain-fails-to-keep-his-promise%2F

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി