ക്യാപ്റ്റൻ കൂൾ റിട്ടേൺസ്'; മുംബൈക്കെതിരെയുള്ള മത്സരത്തിൽ എം എസ് ധോണി കളിച്ചേക്കുമെന്ന് റിപ്പോർട്ട്

ചെന്നൈ സൂപ്പർ കിങ്‌സ് മുൻ നായകൻ എം എസ് ധോണി മടങ്ങിയെത്തുന്നു. ഐപിഎൽ തുടങ്ങി നാളുകൾ ഇത്രയുമായിട്ടും ഒരു മത്സരം പോലും ധോണി കളിച്ചിരുന്നില്ല. പരിക്കിനെ തുടർന്ന് നീണ്ട നാളത്തെ ഇടവേളയിലായിരുന്നു താരം. എന്നാൽ മുംബൈക്കെതിരെ നടക്കുന്ന മത്സരത്തിൽ താരം കളിച്ചേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.

ഏപ്രിൽ 23ന് വാംഖഡെ സ്റ്റേഡിയത്തിൽ വെച്ചാണ് മുംബൈയെ ചെന്നൈ നേരിടുക. കാലിലെ പേശി വലിവിനെ തുടർന്ന് താരം രണ്ട് ആഴച്ചയോളം വിശ്രമത്തിലായിരിക്കുമെന്ന് ചെന്നൈ തങ്ങളുടെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ താരം പരിക്കിന്റെ അസ്വസ്ഥതകളില്ലാതെ നെറ്റ്സിൽ ബാറ്റിങ് പരിശീലനം പുനരാരംഭിച്ചതായി ടീം മാനേജ്‌മന്റ് അറിയിച്ചു.

ബാറ്റിങ് കോച്ച് മൈക്ക് ഹസ്സിയുടെ മേൽനോട്ടത്തിലാണ് ധോണി തന്റെ പരിശീലനം ആരംഭിച്ചുരിക്കുന്നത്. പരിക്ക് പറ്റിയതോടെ ധോണിയുടെ അഭാവത്തിൽ മലയാളി താരം സഞ്ജു സംസനാണ് നിലവിൽ ടീമിന്റെ വിക്കറ്റ് കീപ്പർ. ടീമിൽ ബാറ്റിങ് കരുത്ത് കുറവായതിനാൽ ധോണിയുടെ വരവ് സിഎസ്കെയ്ക്ക് ഗുണം ചെയ്യും. ഫോമിലുള്ള സർഫറാസ് ഖാന് പകരക്കാരനായോ അല്ലെങ്കിൽ ‘ഇംപാക്ട് പ്ലെയർ’ ആയോ ധോണി കളത്തിലിറങ്ങാനാണ് കൂടുതൽ സാധ്യത.

Latest Stories

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി

ബിജെപി അട്ടിമറിയുടെ മധ്യപ്രദേശ് മുഖം, ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിച്ചു; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത് സ്വകാര്യ അന്യായത്തിലെ 'എതിര്‍കക്ഷി' എന്നതിന്റെ പേരില്‍

'തമിഴ്നാടിന് സിങ്കപ്പെണ്ണ്'; വാഗ്ദാനം ചെയ്‌ത 'സിങ്കപ്പെൺ ടാസ്‌ക് ഫോഴ്‌സിൻ്റെ' ഉദ്ഘാടനം നിർവഹിച്ച് വിജയ്, കുറ്റവാളികൾക്കെതിരെ കർശന നടപടി

തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും