ചില ശീലങ്ങൾ അത്ര പെട്ടെന്ന് മാറ്റാൻ പറ്റുമോ മക്കളെ, സെഞ്ച്വറി നേട്ടത്തിലും പതിവ് രീതി തെറ്റിക്കാതെ കോഹ്‌ലി; ഇതൊന്നും എല്ലാവർക്കും പറ്റില്ല

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്നലെ നടന്ന മത്സരത്തിൽ കോഹ്ലി നേടിയത് കരിയറിലെ ആറാമത്തെ സെഞ്ചുറിയാണ്. ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ താരങ്ങളുടെ ലിസ്റ്റിൽ നിലവിൽ ക്രിസ് ഗെയ്‌ലിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് കോഹ്ലി. കോഹ്‌ലി സ്ലോ ആയാണ് കളിക്കുന്നത്, വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് അയാൾ കളിക്കുന്നത്, സ്ട്രൈക്ക് റേറ്റ് കുറവാണ് , വിരാട് കോഹ്ലി ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ 6 അർദ്ധ സെഞ്ചുറികൾ നേടിയിട്ടും റൺസുകൾ വാരി കൂടിയിട്ടും അയാൾ നേരിട്ട ഏറ്റവും വലിയ വിമർശനങ്ങൾ ആയിരുന്നു അത്.

എന്നാൽ ലോക ഏറ്റവും മികച്ച താരത്തെ, ഏത് ടീമിന് വേണ്ടി കളിച്ചാലും 100 % നൽകുന്ന താരത്തെയാണ് അവർ ട്രോളുന്നത് എന്നവർ ഓർത്ത് കാണില്ല. തങ്ങൾക്ക് അയാൾ നൽകിയ ഇന്നത്തെ മറുപടി കണ്ടിട്ട് അവർ അയാളോട് ക്ഷമ ചോദിക്കുന്നു കാണും, അയാളെ അവിശ്വസിച്ചതിന്. സെഞ്ചുറികളുടെ കളിത്തോഴൻ നേടിയ ഇന്നത്തെ തകർപ്പൻ സെഞ്ച്വറി അവർക്ക് ഉള്ള യഥാർത്ഥ ഉത്തരം ആയിരുന്നു.

മധ്യ ഓവറുകളിൽ വളരെ പതുക്കെയാണ് കോഹ്ലി കളിക്കുന്നത്. ഇത് ടീമിന് വലിയ ബാധ്യത തന്നെയാണ്. ഇതായിരുന്നു കോഹ്ലി നേരിട്ട ഏറ്റവും വലിയ വിമർശനം. എന്നാൽ ഇന്നലെ അതിനെ എല്ലാം കാറ്റിൽപറത്തി ക്രിക്കറ്റ് ലോകത്തിന് മുന്നിൽ തന്റെ ക്ലാസ് എന്താണെന്ന് കാണിക്കാൻ കോഹ്‌ലിക്ക് സാധിച്ചു. ഗ്രൗണ്ടിന്റെ നാനാഭാഗങ്ങളിലും യദേഷ്ടം തകർത്തടിച്ച കോഹ്ലി ടീമിന്റെ ഏറ്റവും അത്യാവശ്യ സന്ദർഭത്തിൽ അവസരത്തിനൊത്ത് ഉയർന്നു.

അയാൾ നേടിയ സെഞ്ച്വറിക്ക്‌ മറ്റൊരു പ്രത്യേകതയും ഉണ്ടായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ അയാൾ നേടിയ 6 സെഞ്ചുറികളും ബൗണ്ടറിയിലൂടെ ആയിരുന്നു. മൂന്നെണ്ണം സിക്സ് അടിച്ചും മൂന്നെണ്ണം ബൗണ്ടറി അടിച്ചും. സെഞ്ച്വറി എന്ന നേട്ടം തനിക്ക് മുന്നിൽ ഉള്ളപ്പോൾ അത് പോലും റിസ്ക് എടുത്ത് അല്ലെങ്കിൽ ഒരു ക്ലാസ് സ്റ്റൈലിൽ നേടാനാണ് കോഹ്‌ലിക്ക് ആഗ്രഹം എന്നത് ഇതുവഴി നമുക്ക് മനസിലാകും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ