2026 ഐപിഎലിനു മുന്നോടിയായി നടക്കുന്ന മിനി താരലേലത്തിൽ ഓസ്‌ട്രേലിയയുടെ കാമറൂൺ ഗ്രീനിനെ റെക്കോർഡ് വിലയ്ക്ക് സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 25.20 കോടി രൂപ മുടക്കിയാണ് താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.
ഒരു വിദേശ താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്. ഓസ്‌ട്രേലിയൻ ഇതിഹാസം മിച്ചൽ സ്റ്റാർക്കിനെ 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത സ്വന്തമാക്കിയ റെക്കോർഡാണ് കാമറൂൺ ഗ്രീൻ മറികടന്നത്. ഡേവിഡ് മില്ലറിനെ രണ്ട് കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.
ശ്രീലങ്കന്‍ താരം വനിന്ദു ഹസരങ്കയെ രണ്ട് കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പർ ജയന്റ്സ് തട്ടകത്തിലെത്തിച്ചു. വെങ്കിടേഷ് അയ്യരെ എഴ് കോടിക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ക്വിന്റൺ ഡികോക്കിനെ ഒരു കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കി. ബെന്‍ ഡക്കറ്റിനെ ഡല്‍ഹി രണ്ട് കോടിക്കും ഫിന്‍ അലനെ കൊല്‍ക്കത്ത രണ്ടുകോടിക്കും സ്വന്തമാക്കി.