ഫീല്‍ഡറുടെ ഹെല്‍മറ്റ് തകര്‍ത്ത് ജോ റൂട്ടിന്റെ ഷോട്ട്; അപകടം ഒഴിവായത് തലനാരിഴക്ക്

കനത്ത തിരിച്ചടിക്കിടയിലും ജോ റൂട്ടിന്റെ രണ്ടാം ഇന്നിംഗ്‌സിലെ ചെറുത്തു നില്‍പ്പ് ഇംഗ്ലണ്ടിന് ആശ്വാസം നല്‍കുന്നതായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സിലെ ജോ റൂട്ടിന്റെ ഒരു ഷോട്ട് ഒസീസിന്റെയും ഗാലറിയുടെയും നല്ല ജീവന്‍ കളഞ്ഞു.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഓവറിലായിരുന്നു സംഭവം. റൂട്ടിന്റെ ലെഗ് സൈഡ് ലക്ഷ്യമാക്കിയുള്ള ഷോട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്റെ ഹെല്‍മറ്റില്‍ ശക്തമായി വന്നടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹെല്‍മറ്റ് തകരുകയും ചെയ്തു. ഭാഗ്യകൊണ്ടു മാത്രമാണ് താരത്തിന് പരുക്കേല്‍ക്കാതിരുന്നത്. എന്താണെന്ന് സംഭവിച്ചതെന്ന് മനസിലാവാതെ ഒരു നിമിഷം കാമറൂണ്‍ നിന്നു. ഇതിനിടെ ഭയന്നു പോയ ഓസീസ് താരങ്ങള്‍ ഓടി അടുത്തെത്തി. ഉടന്‍ തന്നെ റൂട്ട് കാമറൂണിനോട് ക്ഷമ ചോദിക്കുകയും ചെയ്തു. പരുക്കൊന്നും സംഭവിച്ചില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് കളി പുനഃരാരംഭിച്ചത്.

https://www.facebook.com/CricketNetworkChannel/videos/420538945046801/

സിഡ്നി ടെസ്റ്റിന്റെ അവസാന ദിവസം ഇംഗ്ലണ്ടിന്റെ ഏക പ്രതീക്ഷ റൂട്ടായിരുന്നു. അവസാന ദിനം ഓസീസിന് വേണ്ടിയിരുന്നത് ആറ് വിക്കറ്റുകളായിരുന്നു. എന്നാല്‍ ക്രീസില്‍ ജോ റൂട്ട് നിലയുറച്ചതോടെ ഓസീസിന് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വന്നു. റൂട്ട് സമനിലയുറപ്പിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. കളിക്കിടെ സുഖമില്ലാതായ റൂട്ട് 58 റണ്‍സോടെ പവലിയനിലേക്ക് മടങ്ങുകയായിരുന്നു.

Latest Stories

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു