എന്നാലും എന്റെ രോഹിതേ, നായകന്റെ അമിതാവേശത്തിൽ അക്സറിന് നഷ്ടമായത് വമ്പൻ നേട്ടം; സംഭവിച്ചത് ഇങ്ങനെ

ഇന്ത്യ- ബംഗ്ലാദേശ് ചാമ്പ്യൻസ് ട്രോഫി മത്സരം പുരോഗമിക്കുന്നു. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും ആ തീരുമാനം പാളി പോയ കാഴ്ചയാണ് കാണാൻ സാധിച്ചത്. ഒടുവിൽ വിവരം കിട്ടുമ്പോൾ 83 – 5 എന്ന നിലയിലാണ് ടീം നിൽക്കുന്നത്.

ഷമി- ഹർഷിത് റാണാ തുടങ്ങിയവരുടെ മികച്ച പേസ് ആക്രമണത്തിന്റെ മികവിൽ തുടക്കത്തിൽ തന്നെ താളം നഷ്ടപെട്ട ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാർ റൺ കണ്ടെത്താൻ ബുദ്ധിമുട്ടി. ഓപ്പണർ തൻസിദ് ഹസൻ നേടിയ 25 റൺസ് ഒഴിച്ചാൽ ഓർക്കാൻ ഒന്നും തന്നെ ബംഗ്ലാദേശിന് ഉണ്ടായിരുന്നില്ല. ഷമി രണ്ടും ഹർഷിത് ഒരു വിക്കറ്റും നേടി നിന്ന സമയത്തായിരുന്നു അക്‌സർ പട്ടേലിന്റെ എൻട്രി.

അക്‌സർ തന്റെ ആദ്യ ഓവറിന്റെ രണ്ടാം പന്തിൽ തന്നെ ഇന്ന് ഭേദപ്പെട്ട പ്രകടനം നടത്തിയ തൻസിദ് ഹസനെ രാഹുലിന്റെ കൈയിൽ എത്തിച്ച ശേഷം തൊട്ടടുത്ത പന്തിൽ അപകടകാരിയായ മുഷ്ഫിഖുർ റഹീമിനെയും (0 ) മടക്കി. തൊട്ടടുത്ത പന്തിൽ ഹാട്രിക്ക് എടുക്കാൻ ഉള്ള അവസരം ഉണ്ടായിരിക്കെ മനോഹരമായ രീതിയിൽ പന്തെറിഞ്ഞ അക്‌സർ ജാക്കർ അലിയെ നായകൻ രോഹിത്തിന്റെ കൈയിൽ എത്തിച്ചതാണ്.

എന്നാൽ സ്ലിപ്പിൽ നിന്ന രോഹിത് അമിതാവേശത്തിൽ കൈയിൽ ഇരുന്ന ക്യാച്ച് വിട്ടുകളയുക ആയിരുന്നു. ക്യാച്ച് വിട്ടുകളഞ്ഞതിന് തൊട്ടുപിന്നാലെ ദേഷ്യത്തിൽ ഗ്രൗണ്ടിൽ നാല് തവണ അടിക്കുന്നതും കാണാൻ സാധിച്ചു. ശേഷം കൈകൂപ്പി അക്സറിനോട് താരം ക്ഷമയും പറയുന്നത് കാണാൻ സാധിച്ചു.

നിലവിൽ ക്രീസിൽ നിൽക്കുന്ന ജാകർ അലി (23 ), ഹൃദോയി (26 ) എന്നിവർ എത്ര നേരം ക്രീസിൽ നിൽക്കും എന്നതിനെ ആശ്രയിച്ചിരിക്കും ബംഗ്ലാദേശ് പ്രതീക്ഷ.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി