ആ ഇന്ത്യൻ ബോളറെ കണ്ടുപഠിച്ചാൽ നീ രക്ഷപെടാൻ പോകുന്നില്ല, മായങ്ക് യാദവിന് ഉപദേശവുമായി ബ്രയാൻ ലാറ

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ പേസർ മായങ്ക് യാദവ് ഇന്ത്യൻ പ്രീമിയർ ലീഗ് 2024-നെ കൊടുങ്കാറ്റാക്കി മുന്നേറുകയാണ്, തൻ്റെ അസാധ്യ വേഗം മാത്രമല്ല, കൃത്യമായ ലൈനിലും ലെങ്ങ്തിലും പന്തെറിയാനും ബാറ്റർമാരെ കുഴക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. തൻ്റെ ആദ്യ മൂന്ന് മത്സരങ്ങളിൽ, യാദവ് ഇതിനകം 54 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി, 14ന് 4 എന്ന മികച്ച സ്പെൽ എറിയുകയും ചെയ്തു . വരാനിരിക്കുന്ന 2024 ടി20 ലോകകപ്പിൽ താരത്തെ പരിഗണിക്കണം എന്ന ആവശ്യം ശക്തമാണ്.

രണ്ട് വർഷം മുമ്പ്, സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ ഉമ്രാൻ മാലിക്കും തൻ്റെ വേഗതയിലൂടെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. ഇന്ത്യൻ ടീമിൽ ഇടം നേടിയെങ്കിലും പിന്നീട് ഫ്രാഞ്ചൈസിക്കും രാജ്യത്തിനും കാര്യമായ ഒന്നും ചെയ്യാനാകാതെ താരം വീഴുക ആയിരുന്നു. ഹൈദരാബാദിൻ്റെ പ്ലെയിംഗ് ഇലവനിൽ സ്ഥാനം നഷ്ടപ്പെട്ട മാലിക് ഈ സീസണിൽ ബെഞ്ചിൽ ആണ് ഇരിക്കുന്നത്.

വെസ്റ്റ് ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം ബ്രയാൻ ലാറ സ്റ്റാർ സ്‌പോർട്‌സ് പ്രസ് റൂം ഷോയിൽ ഇരുതാരങ്ങളെയുംക്കുറിച്ച് അഭിപ്രായം പറയുകയാണ്. ഉംറാൻ മാലിക്കിന് നല്ല ഭാവിയുണ്ടെന്നും അത് ഒരു പൊതുനാമം മാത്രമല്ലെന്നും 54 കാരനായ വെറ്ററൻ വിശ്വസിക്കുന്നു. പുതുമുഖ താരം മായങ്ക് ബാറ്റർമാരെ പേടിക്കണം എന്നും വീഡിയോകളിലൂടെ അവർ തന്ത്രങ്ങൾ കാണുന്നുണ്ടെന്ന് ഓർക്കണം എന്നും പറഞ്ഞു.

“ഒന്നാമതായി, ഉംറാൻ മാലിക്കിന് ഇപ്പോഴും ഒരു മികച്ച കരിയർ മുന്നിലുണ്ട്. എന്നാൽ അവനെ ബാധിച്ചത് സ്ഥിരത കുറവാണ്. പക്ഷെ ബോളർ എന്ന നിലയിൽ മായങ്കിന് കുറെ കാര്യങ്ങൾ ചെയ്യാൻ ഉണ്ട്. ബാറ്റർമാരെ ബുദ്ധിമിറ്റിക്കാനുള്ള കഴിവ് താരത്തിനുണ്ട്. മായങ്ക് മികച്ച രീതിയിൽ ബൗൾ ചെയ്യുന്നുണ്ട്, പക്ഷേ തൻ്റെ കഴിവുകൾ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കണം. ബാറ്റർമാർ അവനെ പഠിക്കുകയും തന്ത്രം മെനയുകയും ചെയ്യുമെന്ന് അവൻ മനസ്സിലാക്കണം, അതിനാൽ ഫലപ്രദമായി തുടരാൻ അവൻ പരിണമിക്കണം.

ജസ്പ്രീത് ബുംറയെപ്പോലുള്ള പരിചയസമ്പന്നരായ ബൗളർമാരിൽ നിന്നും ഐപിഎല്ലിലെ മറ്റ് അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളിൽ നിന്നും ഉപദേശം തേടാൻ ഇതിഹാസ താരം മായങ്കിനെ ഉപദേശിച്ചു. ഭാവിയിൽ ലോകോത്തര ഫാസ്റ്റ് ബൗളറായി മാറാൻ യുവ പേസർക്ക് കഴിയുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

Latest Stories

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്