ബ്രാവോ ദി ബോളിംഗ് ഗുരു, ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ 15 , 16 ഓവറുകളിലെ മാജിക്ക്; കളിയുടെ ട്വിസ്റ്റ് സംഭവിച്ചത് അവിടെ

ഈ സീസണിൽ ആരാധകർ ഏറ്റവും കൂടുതൽ ആവേശത്തോടെ കാത്തിരുന്ന ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസ് മത്സരം ആരാധക പ്രതീക്ഷകൾ പോലെ തന്നെ ഇരുടീമുകളുടെയും ഭാഗത്ത് നിന്നും മികച്ച പോരാട്ടം കണ്ടു. മത്സരത്തിൽ മുംബൈയെ 20 റൺസിന് പരാജയപ്പെടുത്തിയ ചെന്നൈ തുടർച്ചയായ രണ്ടാം ജയവും സീസണിലെ തങ്ങളുടെ നാലാം ജയം സ്വന്തമാക്കി.

മുംബൈയിലെ പിച്ചിൽ ടോസ് ജയിച്ചപ്പോൾ തന്നെ ഹാർദിക് പകുതി ജയിച്ച സന്തോഷത്തിൽ ആയിരുന്നു. കാരണം ആ ട്രാക്കിൽ റൺ പിന്തുടരാൻ തങ്ങളുടെ ബാറ്റിംഗ് ലൈനപ്പിന് പറ്റുമെന്ന് അയാൾക്ക് വിശ്വാസം ഉണ്ടായിരുന്നു. ഭേദപ്പെട്ട ബോളിങ് പ്രകടനമാണ് മുംബൈ കാഴ്ചവെച്ചതും. എന്നാൽ കളിയിൽ അവരെ തോൽപ്പിച്ചത് അയാളുടെ തീരുമാനങ്ങൾ തന്നെ ആയിരുന്നു. എന്നാൽ മുംബൈയുടെ ബോളിങ്ങിൽ അയാൾ എടുത്ത തീരുമാനങ്ങൾ തോൽവിക്ക് കാരണമായി.

ഫ്രാഞ്ചൈസിയിൽ തിരിച്ചെത്തിയത് മുതൽ ഹാർദിക് പാണ്ഡ്യാ വലിയ രീതിയിൽ ഉള്ള വിമർശനമാണ് കേൾക്കുന്നത്. ഇന്നലെ അദ്ദേഹം രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും തൻ്റെ മൂന്ന് ഓവറിൽ നിന്ന് 43 റൺസ് വഴങ്ങി. അദ്ദേഹം അവസാന ഓവർ എറിയാൻ എടുത്ത തീരുമാനവും പിഴച്ചുപ്പോയി എന്ന് പറയാം. സിഎസ്‌കെയുടെ ഇന്നിംഗ്‌സിൻ്റെ അവസാന ഓവറിൽ എംഎസ് ധോണി തുടർച്ചയായി മൂന്ന് സിക്‌സറുകൾ അടിച്ചു. കളിയിൽ ചെന്നൈയുടെ വിജയത്തിന് കാരണമായതും ധോണിയുടെ ഈ അവസാന ഓവർ വെടിക്കെട്ട് തന്നെ ആയിരുന്നു.

ഹാർദിക്കിന്റെ സഹായം ചെന്നൈക്ക് കിട്ടിയെങ്കിലും കളിയിൽ ചെന്നൈ വിജയത്തിന് കാരണമായ ചില കാരണങ്ങൾ ഉണ്ടായി. ഋതുരാജ് ഗെയ്ക്‌വാതും ശിവം ദുബൈയും കളിച്ച ഇന്നിംഗ്‌സും പതിരാണയുടെ തകർപ്പൻ ബോളിംഗുമൊക്കെ അതിന് കാരണമായി. എന്നാൽ അധികം ആരും പറയാത്ത ഒരു സംഭവം ചെന്നൈ വിജയത്തിൽ നിർണായകമായി. രോഹിത് ശർമ്മ പോലെ ഒരു മികച്ച ഹിറ്റർ ക്രീസിൽ നിന്നപ്പോൾ 15 ആം ഓവർ എറിയാൻ എത്തിയത് ശാർദൂൽ താക്കൂർ. അവിടെ അദ്ദേഹം വഴങ്ങിയത് രണ്ട് ഓവർ മാത്രമാണ്. ആ ഓവറിന്റെ ക്ഷീണം മാറ്റാൻ അടുത്ത ഓവർ നോക്കി നിന്ന രോഹിത്തിന് മുന്നിൽ എത്തിയത് തുഷാർ ദേശ്പാണ്ഡെ. അവിടെ തുഷാര് വഴങ്ങിയത് 3 റൺസ് മാത്രം. ചെന്നൈയുടെ 20 റൺ വിജയത്തിൽ ഈ രണ്ട് ഓവറുകൾ നിർണായകമായി.

ചെണ്ടകളൊന്നൊക്കെ പറഞ്ഞ് ഒരു കാലത്ത് ട്രോളിയ താരങ്ങൾ മികച്ച ഹിറ്റർമാർ ക്രീസിൽ നിന്നപ്പോൾ എറിഞ്ഞ പന്തുകൾ ഒകെ ക്ലാസ് ആയിരുന്നു. അതിന് അവർ നന്ദി പറയേണ്ടത് ബോളിങ് പരിശീലകൻ ഡ്വെയ്ൻ ബ്രാവോക്ക് ആണ്. സ്ലോ ബോളുകളും പിച്ചിന്റെ സാഹചര്യം മനസിലാക്കിയുള്ള അസാധാരണ ബോളിങ് കൂടി ആയപ്പോൾ രണ്ട് താരങ്ങളും തിളങ്ങി. ചെന്നൈ താരങ്ങളെ നന്നായി അറിയാവുന്ന ബ്രാവോ അവരോടൊപ്പം നടത്തിയ ഹോംവർക്കിന്റെ തെളിവാണ് ആ രണ്ട് ഓവറുകളും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ