ബോർഡർ- ഗവാസ്‌ക്കർ ട്രോഫിയിൽ ഇന്ത്യയെ അടിച്ച് ഭിത്തിയിൽ കയറ്റും, ട്രോഫിയുമായി ഇന്ത്യൻ ബോർഡർ വിടും; വെല്ലുവിളിച്ച് മാർക്കസ് സ്റ്റോയിനിസ്

അടുത്ത മാസം ആരംഭിക്കുന്ന നാല് ടെസ്റ്റുകളുടെ പരമ്പരയിൽ ബോർഡർ-ഗവാസ്‌കർ ട്രോഫി വീണ്ടെടുക്കാൻ നിലവിലെ ഓസ്‌ട്രേലിയൻ ടീമിന് സാധിക്കുമെന്ന് ലിമിറ്റഡ് ഓവർ സ്‌പെഷ്യലിസ്റ്റ് മാർക്കസ് സ്റ്റോയിനിസ് പറയുന്നു. എന്നിരുന്നാലും, ഇന്ത്യൻ മണ്ണിൽ ഇന്ത്യയെ പരാജയപ്പെടുത്തുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ഓൾറൗണ്ടർ സമ്മതിച്ചു.

സ്വന്തം മണ്ണിൽ 2014-15 പരമ്പരയ്ക്ക് ശേഷം ഓസ്‌ട്രേലിയ ബോർഡർ-ഗവാസ്‌കർ ട്രോഫി തിരിച്ചുപിടിച്ചിട്ടില്ല. ഓസ്‌ട്രേലിയൻ മണ്ണിൽ രണ്ട് തവണയും ഇന്ത്യൻ മണ്ണിൽ ഒരു തവണയും അവർ ട്രോഫി കൈവിട്ടു. ബോർഡർ-ഗവാസ്‌കർ ട്രോഫി വീണ്ടെടുക്കാൻ ഓസ്‌ട്രേലിയ തങ്ങളുടെ എല്ലാം നൽകുമെന്ന് എഎൻഐയോട് സംസാരിക്കവെ സ്റ്റോയിനിസ് വിശ്വസിക്കുന്നു.

“ഞങ്ങളുടെ ടീം ഇത്തവണ തോൽക്കില്ല. കഴിഞ്ഞ കുറച്ച് ടൂർണമെന്റുകളിൽ ഞങ്ങൾ തോറ്റു. പക്ഷേ ഈ വർഷം അത് കൈവിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ സ്ക്വാഡ് വളരെ ശക്തമാണ്, അവരുടെ മണ്ണിൽ ഇന്ത്യയെ തോൽപ്പിക്കുക ബുദ്ധിമുട്ടാണ്, പക്ഷെ ഞങ്ങൾ ജയിക്കും.”

സ്പിന്നിംഗ് ട്രാക്കുകയിൽ ഇന്ത്യ കനത്ത ഭീഷണി ഉയർത്തും, പ്രത്യേകിച്ച് രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും അവരുടെ ടീമിൽ ഉള്ളപ്പോൾ കാര്യങ്ങൾ ബുദ്ധിമുട്ടാകുമെന്ന് സ്റ്റോയിനിസ് കൂട്ടിച്ചേർത്തു.

“ഇന്ത്യയ്ക്ക് അശ്വിനേയും ജഡേജയേയും പോലെ ചില സ്പെഷ്യലിസ്റ്റ് ബൗളർമാർ ഉണ്ട്. അവർക്ക് നന്നായി ബൗൾ ചെയ്യാൻ കഴിയും, എന്നാൽ ഞങ്ങൾ ചില സ്പെഷ്യലിസ്റ്റ് സ്പിന്നർമാരുമായാണ് വരുന്നത്, അതിനാൽ ഇത്തവണ നിങ്ങൾക്ക് മികച്ച മത്സരം പ്രതീക്ഷിക്കാം,” അദ്ദേഹം പറഞ്ഞു.

സ്പിൻ പിച്ചിൽ ഇന്ത്യയെ ഒതുക്കാൻ 4 സ്പിന്നറുമാർ ഓസ്‌ട്രേലിയൻ ടീമിലുണ്ട്, ഓഫ് സ്പിന്നർ നഥാൻ ലിയോണാണ് സ്പിൻ ഡിപ്പാർട്മെന്റിനെ നയിക്കുന്നത്. 2016-17 ലെ ഇന്ത്യൻ പര്യടനത്തിൽ ലിയോണിന് മനോഹരമായ അനുഭവങ്ങളുടേതായിരുന്നു, അത് ആർത്തിക്കാനാണ് താരത്തിന്റെ ശ്രമം.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും