ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: യശസ്വി ജയ്സ്വാളിന് പുതിയ ബാറ്റിംഗ് പങ്കാളി!, നിര്‍ദ്ദേശം

ന്യൂസിലന്‍ഡിനെതിരെ തുടര്‍ച്ചയായ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ തോറ്റു. ഹോം ഗ്രൗണ്ടില്‍ ടീമിന്റെ ആദ്യ പരമ്പര വൈറ്റ്‌വാഷായിരുന്നു അത്. ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 91 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയുടെ പ്രകടനം ഏറെ ചോദ്യം ചെയ്യപ്പെട്ടു. ഓസ്ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി രോഹിതിന്റെ ഫോമിനെക്കുറിച്ച് പാകിസ്ഥാന്‍ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ ആശങ്ക പങ്കുവെച്ചു.

രോഹിത് ശര്‍മ്മ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നും തന്റെ ഓപ്പണിംഗ് സ്ലോട്ട് ശുഭ്മാന്‍ ഗില്ലിന് വിട്ടുകൊടുക്കണമെന്നും കനേരിയ ആവശ്യപ്പെട്ടു. ന്യൂസിലന്‍ഡ് പരമ്പരയില്‍ ടിം സൗത്തിക്കും മാറ്റ് ഹെന്റിക്കുമെതിരെ രോഹിത് ബുദ്ധിമുട്ടിയെന്നും ഓസ്ട്രേലിയയില്‍ പന്ത് കൂടുതല്‍ ചലിക്കുമെന്നും അദ്ദേഹം പരാമര്‍ശിച്ചു.

‘ഇന്ത്യയിലെ പേസര്‍മാരോട് പോരാടുന്ന രോഹിത് ശര്‍മ്മ തന്റെ ബാറ്റിംഗ് സ്ലോട്ട് മാറ്റണമെന്ന് എനിക്ക് തോന്നുന്നു. ടിം സൗത്തിക്ക് രണ്ട് തവണ അദ്ദേഹം കീഴടങ്ങി. ഓസ്ട്രേലിയയില്‍ പന്ത് കൂടുതല്‍ ചലിക്കും’ അദ്ദേഹം പറഞ്ഞു.

യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും സന്ദര്‍ശക ടീമിനായി ഓപ്പണ്‍ ചെയ്യണമെന്നും രോഹിതിനെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അനുവദിക്കണമെന്നും ഡാനിഷ് കനേരിയ പറഞ്ഞു. ഹെഡ് കോച്ച് ഗൗതം ഗംഭീറിന് തന്റെ ടീമിന്റെ ബാറ്റിംഗ് നിര നിയന്ത്രിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

”ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും ഇന്ത്യന്‍ ടീമിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യണം. രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും മൂന്നിലും നാലിലും. ഇത് സ്‌കോറിംഗ് റേറ്റിനെ സഹായിക്കും. രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ഇന്ത്യക്ക് ഉള്ളതിനാല്‍ ഗംഭീറിന് ഒരു പ്രധാന പങ്ക് വഹിക്കേണ്ടിവരും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

വാക്കിന് വിലയില്ലാത്ത ഗംഭീറിനെ ചവിട്ടി പുറത്താക്കണം: മനോജ് തിവാരി

മറ്റൊരു മലയാളി താരവും ഇന്ത്യക്കായി ഉടൻ കളിക്കും: സഞ്ജു സാംസൺ

കൊച്ചിയില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം

അമീബിക് മസ്തിഷ്‌ക ജ്വരം, ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പെയിന്‍; ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍

കരിയറിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച നാല് ബോളർമാർ: വിരമിക്കലിന് പിന്നാലെ തിരഞ്ഞെടുപ്പുമായി പൂജാര

ആദ്യ ബഹിരാകാശ യാത്രികന്‍ 'ഹനുമാന്‍'; മുന്‍കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ക്ലാസെടുക്കലില്‍ വിമര്‍ശനവും പരിഹാസവും; സയന്‍സ് മിത്തോളജിയല്ലെന്ന് ബിജെപി നേതാവിനെ പഠിപ്പിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയ