വിരമിച്ച ശേഷം ബോളിവുഡിലേക്ക്?, പ്രതികരിച്ച് എം.എസ് ധോണി

ഐപിഎല്ലില്‍ നിന്നും കൂടി വിരമിച്ചാല്‍ ബോളിവുഡിലേക്ക് പ്രവേശിക്കുമോ എന്ന കാര്യത്തില്‍ പ്രതികരിച്ച് എംഎസ് ധോണി. ബോളിവുഡിലേക്കെത്താന്‍ തനിക്കൊരു പദ്ധതിയുമില്ലെന്നും അത് അഭിനയിക്കാന്‍ കഴിവുള്ളവര്‍ക്ക് പറഞ്ഞിരിക്കുന്ന പണിയാണെന്നും ധോണി പറഞ്ഞു.

‘നിങ്ങള്‍ക്കറിയാമല്ലോ ബോളിവുഡ് എന്റെ അഭിരുചിയില്‍ ഉള്‍പ്പെടുന്ന കാര്യമല്ല. പരസ്യങ്ങളിലേക്ക് പരിഗണിച്ചാല്‍ അത് ചെയ്യാന്‍ സന്തോഷമേയുള്ളു. എന്നാല്‍ സിനിമയിലേക്കില്ല. കാരണം അത് കൈകാര്യം ചെയ്യാന്‍ വളരെ പ്രയാസമുള്ള മേഖലയും വളരെ ബുദ്ധിമുട്ടുള്ള പ്രൊഫഷനുമാണ്.’

‘സിനിമാ താരങ്ങള്‍ക്ക് അതിനുള്ള കഴിവുള്ളതിനാലാണ് അവര്‍ നന്നായി ചെയ്യുന്നത്. ഞാന്‍ ക്രിക്കറ്റില്‍ തന്നെ ഉറച്ചുനില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. പരസ്യങ്ങളില്‍ അഭിനയിക്കുക എന്നതില്‍ കൂടുതല്‍ ആഗ്രഹങ്ങളൊന്നും ബോളിവുഡിലില്ല’ ധോണി പറഞ്ഞു.

പരസ്യ ചിത്രങ്ങളില്‍ ഏറെ സജീവമാണ് ധോണി. പെപ്സി, ബൂസ്റ്റ്, ടിവിഎസ് തുടങ്ങിയ പല പ്രമുഖ ബ്രാന്റിന്റെയും പരസ്യ ചിത്രത്തില്‍ ധോണി അഭിനയിച്ചിട്ടുണ്ട്. ധോണിയും മകള്‍ സിവയും ചേര്‍ന്ന് ഓറിയോ ബിസ്‌ക്കറ്റിന്റെ പരസ്യത്തിലും അഭിനയിച്ചിരുന്നു. ഈ പരസ്യങ്ങളിലെല്ലാം മികച്ച അഭിനയമാണ് ധോണി കാഴ്ചവെയ്ക്കുന്നത്.

Latest Stories

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്

സഞ്ജു ലോകകപ്പ് ടീമിൽ എത്തിയിട്ടും അസ്വസ്ഥമായി രാജസ്ഥാൻ റോയൽസ് ക്യാമ്പ്, കടുത്ത നിരാശയിൽ ആരാധകർ; സംഭവം ഇങ്ങനെ

വീണ്ടും പുലിവാല് പിടിച്ച് രാംദേവ്; പതഞ്ജലി ഫുഡ്‌സിന് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ്

ഞാന്‍ രോഗത്തിനെതിരെ പോരാടുകയാണ്, ദയവായി ബോഡി ഷെയിം നടത്തി വേദനിപ്പിക്കരുത്..: അന്ന രാജന്‍