പന്തിന് 'കരണത്തടി', നിര്‍ണായക മാറ്റത്തിന് ഒരുങ്ങി ടീം ഇന്ത്യ

ഇന്ത്യന്‍ ടീമില്‍ നിന്നും റിഷഭ് പന്ത് പുറത്തേക്കെന്ന സൂചന നല്‍കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു കോഹ്ലി ഇക്കാര്യം സൂചിപ്പിച്ചത്. പന്തിന് പകരം ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുല്‍ തുടരുമെന്നാണ് കോഹ്ലി നല്‍കുന്ന സൂചന.

രാഹുലിനെ കീപ്പറാക്കുന്നത് വഴി ഒരു അധിക ബാറ്റ്‌സ്മാനെ കളിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും, ടീമിന്റെ ബാലന്‍സ് നില നിര്‍ത്തുന്നതില്‍ ഇത് ഏറെ നിര്‍ണായകമാകുമെന്നും കോഹ്ലി പറഞ്ഞു. 2003 ലോക കപ്പിലെ ദ്രാവിഡിന്റെ വിക്കറ്റ് കീപ്പിംഗിനോടാണ് രാഹുലിന്റെ കീപ്പിംഗിനെ താരതമ്യം ചെയ്തത്. 2003- ലെ ഏകദിന ലോക കപ്പില്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പറായത് വഴി ടീമിന്റെ സന്തുലിതാവസ്ഥ മികച്ചതായെന്നും, അത്തരമൊരു രീതി ഇപ്പോളത്തെ ടീമിലും ഗുണം ചെയ്യുമെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തലയ്ക്ക് പരിക്കേറ്റതിനാല്‍ താരത്തിന് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും കളിക്കാനായില്ല. പരിക്ക് പറ്റിയ ആദ്യ മത്സരത്തിലും ടീമിനൊപ്പം ഫീല്‍ഡിംഗിനിറങ്ങാനും പന്തിന് കഴിഞ്ഞിരുന്നില്ല. പന്ത് പുറത്തായതോടെ താത്കാലിക വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ രംഗപ്രവേശനം ചെയ്യുകയായിരുന്നു.

എന്നാല്‍ ബാറ്റിംഗിന് പുറമെ കീപ്പിംഗിലും മികച്ച പ്രകടനമാണ് രാഹുല്‍ കാഴ്ച്ചവെച്ചത്. ഇതാണ് രാഹുലിനെ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായി പരിഗണിയ്ക്കാന്‍ ടീം മാനേജുമെന്റിനെ പ്രേരിപ്പിക്കുന്നത്. ഇതോടെ ബിസിസിഐയുമായി എ ഗ്രേഡ് കരാറുളള പന്തിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനം ചോദ്യചിഹ്നമാകുകയാണ്.

Latest Stories

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ