വൈസ് ക്യാപ്റ്റന്‍ പദവി തള്ളിക്കളഞ്ഞ സൂപ്പര്‍ താരം; വാക്കുകള്‍ നിരാകരിച്ച് സെലക്ടര്‍മാര്‍

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി സംബന്ധിച്ച ചര്‍ച്ചകള്‍ ക്രിക്കറ്റ് വൃത്തങ്ങള്‍ക്കിടിയില്‍ ഇപ്പോള്‍ സജീവമാണ്. ട്വന്റി20 ടീമിന്റെ നായക സ്ഥാനം വിരാട് കോഹ്ലി, രോഹിത് ശര്‍മ്മയ്ക്ക് കൈമാറിക്കഴിഞ്ഞു. ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സിയും വിരാട് അധികം വൈകാതെ ഒഴിയുമെന്നാണ് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍സി സംസാര വിഷയമാകുമ്പോള്‍, വൈസ് ക്യാപ്റ്റന്‍ പദവി വേണ്ടെന്നു പറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

എം.എസ്. ധോണിയെ ക്യാപ്റ്റനാക്കിയപ്പോള്‍ എന്നെ ഉപനായക പദവി ഏല്‍പ്പിച്ചു. വൈസ് ക്യാപ്റ്റന്റെ ചുമതല നല്‍കിയില്ലെങ്കിലും ഞാന്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്ന് ബിസിസിഐയോടും സെലക്ടര്‍മാരോടും പറഞ്ഞു. ധോണിയുടെ പിന്‍ഗാമിയായി ഒരു യുവതാരത്തെ വളര്‍ത്തിയെടുക്കുന്നതാണ് നല്ലതെന്ന് ശുപാര്‍ശ ചെയ്തു. ആ യുവ താരമാണ് ഭാവി നായകനാകുന്നതെന്നും ഞാനല്ലെന്നും അറിയിച്ചു. എന്നാല്‍ എന്റെ വാക്കുകള്‍ ബോര്‍ഡും സെലക്ടര്‍മാരും ചെവിക്കൊണ്ടില്ല. കോഹ്ലിയും എനിക്കു സമാനമായി പറയുമ്പോള്‍ അതു നല്ല ലക്ഷണമാണ്- സെവാഗ് വ്യക്തമാക്കി.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വ്യത്യസ്ത നായകന്‍മാര്‍ക്ക് കീഴില്‍ കളിച്ചിട്ടുണ്ടെന്നും അതേ ദൗത്യം കോഹ്ലി നിര്‍വ്വഹിക്കണമെന്നും സെവാഗ് പറഞ്ഞു. ഇന്ത്യക്ക് പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും ലഭിച്ചു. ടീമിനൊപ്പമുള്ളപ്പോള്‍ ശരിയാണെന്ന തോന്നുന്ന അഭിപ്രായങ്ങള്‍ കോഹ്ലിക്ക് കളിക്കിടെ ക്യാപ്റ്റനുമായും വൈസ് ക്യാപ്റ്റനുമായും പങ്കുവയ്ക്കാം. പല ക്യാപ്റ്റന്‍മാര്‍ക്കും കീഴില്‍ സച്ചിന്‍ ചെയ്ത കാര്യമാണത്. എല്ലയ്‌പ്പോഴും സച്ചിന്‍ തന്റെ ചിന്തകള്‍ ക്യാപ്റ്റനുമായി പങ്കിട്ടിരുന്നു. താനും രോഹിതും നായകന്‍മാരാണെന്നും ഒപ്പംനില്‍ക്കുന്ന കാലമത്രയും യുവ താരങ്ങളെ സഹായിക്കുമെന്നും കോഹ്ലി പറഞ്ഞത് വലിയ കാര്യമാകുന്നത് അതിനാലാണെന്നും വീരു കൂട്ടിച്ചേര്‍ത്തു.

Latest Stories

സല്‍മാന്‍ ഖാന്‍ വിവാഹാഭ്യര്‍ത്ഥന നടത്തി, ഞാന്‍ പറ്റില്ലെന്നും പറഞ്ഞു.. ഞാന്‍ എല്ലാവരോടും നോ പറയും: നടി ഷര്‍മിന്‍ സേഗാള്‍

IPL 2024: പറ്റുമെങ്കിൽ മുഴുവൻ സീസൺ കളിക്കുക അല്ലെങ്കിൽ വെറുതെ ലീഗിലേക്ക് വരരുത്, സൂപ്പർതാരങ്ങൾക്ക് കർശന നിർദേശം നൽകി ഇർഫാൻ പത്താൻ

കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവ്

സിനിമാതാരങ്ങൾക്ക് വേണ്ടി ഒരുക്കിയ വിരുന്നിൽ കൊക്കെയ്ൻ; ആരോപണത്തിൽ കമൽഹാസനെതിരെ അന്വേഷണം വേണമെന്ന് തമിഴ്നാട് ബിജെപി

മോദിയും കൂട്ടരും വിഡ്ഢികളുടെ സ്വര്‍ഗത്തില്‍; പ്രബീര്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെമാടമ്പിത്തരം സുപ്രീംകോടതി ചുരുട്ടി കൊട്ടയിലിട്ടു; ആഞ്ഞടിച്ച് തോമസ് ഐസക്ക്

'സിനിമയിൽ അഭിനയിക്കാൻ പോകുന്നു, അഞ്ച് വർഷം കഴിഞ്ഞ് കാണാം'; അമ്മയ്ക്ക് കത്തെഴുതി വീടുവിട്ടിറങ്ങിയ 14കാരനെ കണ്ടെത്തി

ഇന്ത്യൻ ഫുട്ബോളിലെ സമാനതകളില്ലാത്ത ഇതിഹാസം ബൂട്ടഴിക്കുന്നു, സുനിൽ ഛേത്രിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ ഞെട്ടി ആരാധകർ; വീഡിയോ വൈറൽ

യുക്രൈയിനെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ; കരയുദ്ധത്തിലൂടെ ആറു ഗ്രാമങ്ങള്‍ കീഴടക്കി; വിദേശയാത്രകളെല്ലാം റദ്ദാക്കി പ്രസിഡന്റ് സെലെന്‍സ്‌കി

ഐശ്വര്യക്ക് ഇതെന്തുപറ്റി? കൈയില്‍ പ്ലാസ്റ്ററിട്ട് താരം, ബാഗുമായി മകളും; കാര്യം അന്വേഷിച്ച് ആരാധകര്‍

പുതിയ ചിത്രത്തിനായി രണ്ട് വർഷം ക്രിക്കറ്റ് പരിശീലനം; തോളുകൾ രണ്ടും സ്ഥാനം തെറ്റി; തുറന്നുപറഞ്ഞ് ജാൻവി കപൂർ