ഡല്‍ഹിക്കും ഹൈദരാബാദിനും തിരിച്ചടി; ഭുവിയും അമിത് മിശ്രയും ഐ.പി.എല്ലില്‍ നിന്ന് പുറത്ത്

യു.എ.ഇയില്‍ നടന്നു കൊണ്ടിരിക്കുന്ന ഐ.പി.എല്ലിന്റെ 13ാം സീസണില്‍ നിന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഭുവനേശ്വര്‍ കുമാറും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയും പുറത്ത്. പരിക്ക് മൂലമാണ് ഇരുവര്‍ക്കും ഐ.പി.എല്‍ സീസണ്‍ നഷ്ടമായിരിക്കുന്നത്. ഇരുവരും തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കില്ലെന്ന് ടീമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

ഇടുപ്പിനേറ്റ പരുക്കാണ് ഭുവനേശ്വര്‍ കുമാറിന് തിരിച്ചടിയായത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ വെള്ളിയാഴ്ച ദുബായില്‍ നടന്ന മത്സരത്തിനിടെയാണ് ഭുവനേശ്വര്‍ കുമാറിന് പരുക്കേറ്റത്. മത്സരത്തില്‍ തന്റെ അവസാന ഓവര്‍ എറിയുന്നതിനിടെയായിരുന്നു സംഭവം. മൂന്നു തവണ ബോള്‍ ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെ താരം ഗ്രൗണ്ട് വിട്ടിരുന്നു.

IPL UAE 2020: Bhuvneshwar Kumar and Amit Mishra Injury News Update | Hyderabad Fast Bowler, Delhi Spinner Out of Indian Premier League (IPL) | Hyderabad fast bowler Bhuvneshwar and Delhi spinner Amit
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കൈവിരലിന് പൊട്ടല്‍ സംഭവിച്ചതാണ് മിശ്രയ്ക്ക് തിരിച്ചടിയായത്. സ്വന്തം ബോളിംഗില്‍ ഒരു ക്യാച്ചിനുള്ള ശ്രമമാണ് പരിക്കില്‍ കലാശിച്ചത്. കടുത്ത വേദന പ്രകടിപ്പിച്ച മിശ്ര ഈ ഓവര് പൂര്‍ത്തിയാക്കിയ ശേഷമാണ് മടങ്ങിയത്.

IPL 2020: Delhi Capitals dealt a bowl as seasoned campaigner Amit Mishra ruled out of entire season | | XtraTime | To get the best and exclusive sporting news, keep watching XtraTime

നാലു മത്സരങ്ങളില്‍നിന്ന് മൂന്നു വിക്കറ്റാണ് ഭുവനേശ്വര്‍ കുമാറിന്റെ സമ്പാദ്യം. 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. മൂന്നു മത്സരങ്ങള്‍ കളിച്ച മിശ്രയും മൂന്നു വിക്കറ്റാണ് നേടിയത്. 35 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്