ഓര്‍മ്മയിലേക്ക് കടന്നുകയറുന്ന ഒരു ചിരി, ഈ സീരീസില്‍ ഇന്ത്യയ്ക്ക് ഒരു തിരിച്ചുവരവ് സാധ്യമാണെന്നതിന്‍റെ പ്രതീക്ഷ

ഇന്നലെ മഴ നല്‍കിയ ഇടവേളയില്‍ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ സിഡ്‌നി ടെസ്റ്റിനെ ഒന്ന് ഓര്‍ത്തെടുക്കുന്ന സമയത്തില്‍ മനസ്സില്‍ തട്ടിയ ഒരു ചിരിയായിരുന്നു ഇദ്ദേഹത്തിന്‍റേത്. ഹനുമ വിഹാരി, അന്നത്തെ ക്യാപ്റ്റന്‍ കോഹ്ലിയെ പോലെ താടി വെച്ചിട്ടുണ്ടായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ തന്ത്രവും ശൈലിയും സ്വന്തമായി ഉണ്ടായിരുന്നില്ല, ഋഷഭ് പന്തിനെ പോലെ ചെറുപ്പമാണെങ്കിലും അദ്ദേഹത്തിന്റെ ബാറ്റിങ്ങിലെ അലംകാരികത വിഹാരിയില്‍ ഉണ്ടായിരുന്നില്ല. അതുപോലെ കെഎല്‍ രാഹുലിനെ പോലെ ഒരു ഭാവി വാഗ്ദാനമായിട്ടുമല്ല ഇന്ത്യന്‍ ടീമില്‍ എത്തിയത്. എന്നാല്‍ വന്ന കാലം മുതലേ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ ഇലവനില്‍ അദ്ദേഹത്തിന് ഒരു പ്രത്യേക സ്ഥാനം നേടാനാകുമെന്ന് തോന്നിപ്പിച്ചിരുന്നു.

പക്ഷെ വിഹാരിയുടെ ബാറ്റിങ്ങില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്കായി അദ്ദേഹത്തിന് ഒരു വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ കഴിഞ്ഞില്ല എന്നത് അദ്ദേഹത്തിന്റെ ഒരു പോരായ്മ തന്നെയാണ്.. എന്നിരുന്നാലും ടെസ്റ്റ് ക്രിക്കറ്റിലെ സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിഹാരിക്ക് സ്വന്തമായ ഒരു രീതി ഉണ്ടായിരുന്നു, നല്ല ഫുഡ് വര്‍ക്കില്‍ ക്ഷമയോടെ ഓരോ ടെസ്റ്റ് ഇന്നിംഗിസേയും സമീപിച്ച അദ്ദേഹത്തിന് ക്രിക്കറ്റ് പ്രേമികളുടെ വിശ്വാസം നേടാന്‍ സാധിച്ചു. ഈ സമീപനം അദ്ദേഹത്തിന്റെ മാത്രമായ ഒരു പ്രത്യേകതയാണെന്ന് പറയാന്‍ സാധിക്കില്ല. കാരണം പണ്ട് കാലം മുതലേ ടെസ്റ്റ് ക്രിക്കറ്റില്‍ പിന്തുടര്‍ന്നിരുന്ന ഒരു രീതി തന്നെയായിരുന്നു അത്. അതുതന്നെയാണ് ഇതിനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഒരു പോരായ്മയായിട്ട് ഈ കാലങ്ങളില്‍ തോന്നുന്നതും..

അഡ്ലൈഡ് ടെസ്റ്റില്‍, ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്‌കോര്‍ നേടി ദിവസങ്ങള്‍ക്ക് ശേഷം അതെ വിപത്തിന്റെ ഭയാനകത മനസ്സില്‍ കണ്ടിരുന്ന എല്ലാവരും സിഡ്‌നി ടെസ്റ്റില്‍ സാക്ഷ്യം വഹിച്ചത് ഇന്ത്യയുടെ ധീരമാര്‍ന്ന ഒരു പോരാട്ടമായിരുന്നു… ഇന്ത്യന്‍ ഇന്നിംഗിസിന് പ്രതീക്ഷ നല്‍കിയ പന്തിന്റെയും പൂജാരയുടെയും വിക്കറ്റുകള്‍ക്ക് ശേഷം കളത്തിലിറങ്ങിയ രവിചന്ദ്രന്‍ അശ്വിന്‍, ഹനുമ വിഹാരി എന്നിവരുടെ മൂന്ന് മണിക്കൂര്‍ നീണ്ട ജാഗ്രതയോടെയുള്ള ബാറ്റിംഗ് ഇന്ത്യയെ ഓസ്‌ട്രേലിയക്കെതിരായ അവിസ്മരണീയമായ ഒരു സമനിലയിലെത്തിച്ചു…

വിഹാരിയുടെ പരിക്കിനെ തുടര്‍ന്ന് വിക്കറ്റുകള്‍ക്കിടയില്‍ ഓടാനുള്ള അവസരങ്ങളെ കര്‍ശനമായി നിയന്ത്രിച്ചും ലോകത്തിലെ ഒരു മികച്ച ബൗളിംഗ് യൂണിറ്റിന് എതിരെ ഇവര്‍ രണ്ടുപേരും ക്രീസില്‍ പാറപോലെ ഉറച്ചു നിന്ന് യുദ്ധം ചെയ്യാന്‍ തീരുമാനമാനിച്ചത്തും ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ ചരിത്ര താളുകളില്‍ ഇടംപിടിച്ച സംഭവങ്ങളാണ്.. ഒരു പക്ഷെ പരിക്ക് ഇല്ലായിരുന്നു എങ്കില്‍ പൂജാരയുടെ 77 റണ്‍സിന്റെ പിന്തുണക്ക് ഒപ്പം ഇന്ത്യയെ വിജയത്തിലെത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞേനെ.

അവസാനം, അവരുടെ 256 ബോളുകള്‍ നേരിട്ട അചഞ്ചലമായ പ്രതിരോധം ഓസ്ട്രേലിയന്‍ ബൗളേഴ്സിനൊപ്പം തന്നെ അവരും ശാരീരികമായും മാനസികമായും അവര്‍ തളര്‍ന്നുപോയിരുന്നു ……
ഈ പോരാട്ടത്തിന്റെ ഓര്‍മ്മകള്‍ ഇന്ത്യയ്ക്ക് അനിവാര്യമായ ഒരു തിരിച്ചുവരവ് ഈ സീരീസില്‍ സമ്മാനിക്കാനാകും എന്ന് പ്രതീക്ഷിക്കുന്നു.. ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം…

എഴുത്ത്: വിമല്‍ താഴെത്തുവീട്ടില്‍

Latest Stories

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി