BGT 2024-25: അവന്‍ ഭയന്നിരിക്കുകയാണ്, അതാണ് അങ്ങനെ ചെയ്തത്; രോഹിത്തിനെ പരിഹസിച്ച് മഗ്രാത്ത്

ബോര്‍ഡര്‍ ഗവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ടെസ്റ്റില്‍ ടോസ് ലഭിച്ചിട്ടും ബോളിംഗ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പരിഹസിച്ച് ഓസീസ് ഇതിഹാസ പേസര്‍ ഗ്ലെന്‍ മഗ്രാത്ത്. ആദ്യം ക്രീസിലെത്തി ന്യൂബോള്‍ നേരിടാന്‍ ആഗ്രഹിക്കാത്തതിനാലാണ് രോഹിത്  ബോളിംഗ് തിരഞ്ഞെടുത്തതെന്ന് മഗ്രാത്ത് പരിഹസിച്ചു.

രോഹിത് ശര്‍മ ടോസ് ജയിച്ചിട്ടും ബോളിംഗ് തിരഞ്ഞെടുത്തതില്‍ എനിക്കു സര്‍പ്രൈസ് തോന്നിയില്ലെന്നതാണ് സത്യം. അദ്ദേഹം ക്രീസിലെത്തി ന്യൂബോള്‍ നേരിടാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നില്ല. നിങ്ങള്‍ ബോളിംഗ് തിരഞ്ഞെടുക്കുകയും അതു പിഴയ്ക്കുകയും ചെയ്താല്‍ മാധ്യമങ്ങളില്‍ വളരെ മോശമായിട്ടാവും ഇതു വരുന്നത്.

എന്നാല്‍ നിങ്ങള്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയും അതു പ്രതീക്ഷിച്ചതു പോലെ വരാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ ആ തീരുമാനം വളരെ ധീരമാണെന്നു പറയപ്പെടുകയും ചെയ്യും- മഗ്രാത്ത് വ്യക്തമാക്കി.

രോഹിത്തിന് വ്യക്തിപരമായ കാര്യങ്ങളെ തുടര്‍ന്ന് ഇന്ത്യ വിജയുിച്ച് പരമ്പരയിലെ ആദ്യ മത്സരം നഷ്ടമായിരുന്നു. പിന്നീട് രണ്ടാം മത്സരത്തില്‍ ടീമിലേക്കു മടങ്ങിയെത്തിയ രോഹിത് ആറാം നമ്പറിലാണ് ഇറങ്ങിയത്. പക്ഷെ ഈ റോളില്‍ അദ്ദേഹം ദയനീയ പരാജയമായി മാറി 3, 6 സ്‌കോറുകള്‍ക്കു പുറത്തായിരുന്നു.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി