BGT 2024-25: മൂന്നാം ടെസ്റ്റില്‍ ഹര്‍ഷിത് റാണയുടെ സ്ഥാനത്ത് അവനെ കളിക്കണം: ആവശ്യവുമായി ഹര്‍ഭജന്‍

ഇന്ത്യന്‍ യുവ പേസര്‍ ഹര്‍ഷിത് റാണയെ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മുന്‍ ബോളര്‍ ഹര്‍ഭജന്‍ സിംഗ്. വരാനിരിക്കുന്ന ബ്രിസ്ബേന്‍ ടെസ്റ്റില്‍ റാണയ്ക്ക് പകരം യുവ ഫാസ്റ്റ് ബോളറായ പ്രസിദ്ധ് കൃഷ്ണയെ ടീമിലെത്തിക്കണമെന്ന് ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.

ആദ്യ ടെസ്റ്റിന് ഞാന്‍ അദ്ദേഹത്തിന് അനുകൂലമായിരുന്നില്ല, പക്ഷേ ടീം മാനേജ്മെന്റ് അദ്ദേഹത്തിനൊപ്പം മുന്നോട്ട് പോയി. നിങ്ങളുടെ ബെഞ്ചില്‍ പ്രസിദ് കൃഷ്ണ ഇരിക്കുന്നു, അദ്ദേഹത്തിന് മൂന്നാം ടെസ്റ്റില്‍ അവസരം ലഭിക്കണം. അവന്‍ നല്ല ബോളറാണ്, ഹര്‍ഷിത്തിന് പകരക്കാരനാകാന്‍ അവന് കഴിയും- ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.

പെര്‍ത്തില്‍ അരങ്ങേറ്റം കുറിച്ച റാണ ഇന്ത്യയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ അഡ്‌ലെയ്ഡില്‍ തന്റെ പ്രകടനം തുടരുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. മാര്‍നസ് ലാബുഷെയ്‌നും ട്രാവിസ് ഹെഡും താരത്തെ കണക്കിന് പ്രഹരിച്ചു. ഓസീസ് ബാറ്റര്‍മാര്‍ റാണയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി.

രണ്ടാം ടെസ്റ്റിെ ഹര്‍ഷിത്തിന്റെ ബൗളിംഗിനെക്കുറിച്ച് രോഹിത് ശര്‍മ്മയോട് ചോദിച്ചപ്പോള്‍, അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ”രണ്ട് മത്സരങ്ങള്‍ക്ക് ശേഷം കളിക്കാരെ ഒഴിവാക്കുന്നത് ശരിയല്ല. അദ്ദേഹം ഈ ഫോര്‍മാറ്റില്‍ പുതിയ ആളാണെങ്കിലും ആദ്യ ടെസ്റ്റില്‍ നന്നായി പന്തെറിഞ്ഞു. രണ്ടാം ഗെയിമില്‍ ഓസീസ് ബാറ്റര്‍മാര്‍ അദ്ദേഹത്തിന്റെ പരിചയക്കുറവ് മുതലെടുത്തു, പക്ഷേ അത് ആര്‍ക്കും സംഭവിക്കും. ഞങ്ങളുടെ കളിക്കാരെ പിന്തുണയ്ക്കണമെന്ന് എനിക്ക് തോന്നുന്നു, ”രോഹിത് ശര്‍മ്മ പറഞ്ഞു.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ