BGT 2024-25: ഫോമൗട്ടാണെന്ന് വിചാരിച്ച് അവനെ ചൊറിയാന്‍ പോകരുത്; ഓസീസ് ബോളര്‍മാര്‍ക്ക് ഇതിഹാസത്തിന്‍റെ മുന്നറിയിപ്പ്

മോശം ഫോമിലുള്ള ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ നിസാരക്കാരനായി കാണരുതെന്ന് ഓസീസ് ബോളര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗ്ലെന്‍ മഗ്രാത്ത്. കോഹ്‌ലി വൈകാരികമായി പ്രതികരിക്കുന്ന താരമാണെന്നും മോശം ഫോമിലാണെന്ന് കരുതി താരത്തെ അനാവശ്യമായി സ്ലെഡ്ജ് ചെയ്യാനോ പ്രകോപിപ്പിക്കാനോ പോയാല്‍ അത് അപകടമാണെന്നും മഗ്രാത്ത് മുന്നറിയിപ്പ് നല്‍കി.

വിരാട് കോഹ്‌ലിയെ വൈകാരികമായി ഒരിക്കലും പ്രചോദിപ്പിക്കരുത്. നിലവില്‍ കോഹ്‌ലി അല്‍പ്പം സമ്മര്‍ദ്ദത്തിലാവും ഉണ്ടാവുക. അതുകൊണ്ടുതന്നെ തുടക്കത്തിലേ തന്നെ ചെറിയ സ്‌കോറുകള്‍ക്ക് കോഹ്‌ലിയെ പുറത്താക്കാനായാല്‍ അവനെയത് മാനസികമായി തളര്‍ത്തിയേക്കും.

അവന്‍ വൈകാരികമായി കളിക്കുന്ന താരമാണ്. അവന്‍ ഉയര്‍ന്നാല്‍ അത് വലിയ ഉയര്‍ച്ചയാവും. എന്നാല്‍ താഴോട്ട് പോയാല്‍ അത് തുടരും. ന്യൂസീലന്‍ഡിനോട് വൈറ്റ് വാഷ് നേരിട്ട ക്ഷീണം ഇന്ത്യന്‍ ടീമിനുണ്ടാവും. അതിന്റെ സമ്മര്‍ദ്ദത്തില്‍നിന്ന് ഉയരാന്‍ അവര്‍ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്- മഗ്രാത്ത് പറഞ്ഞു.

ഈ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോഹ്ലി തന്റെ നിലവാരം കാണിച്ചിട്ടില്ല. ഒരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഒരു ടെസ്റ്റ് സെഞ്ചുറിയും ഈ വര്‍ഷം താരത്തിന്റെ അക്കൗണ്ടിലില്ല. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ഒരാഴ്ച മാത്രം ശേഷിക്കെ, മികച്ച പ്രകടനം പുറത്തെടുക്കാന്‍ കോഹ്ലിയുടെ മേല്‍ സമ്മര്‍ദ്ദം ശക്തമാണ്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ