സൂര്യകുമാർ യാദവിന്‌ മാത്രമല്ല, ശുഭ്മൻ ഗില്ലിനും പണി കൊടുക്കാൻ ബിസിസിഐ; സംഭവം ഇങ്ങനെ

ഐപിഎൽ 2026-ന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വൻ അഴിച്ചുപണിക്ക് ഒരുങ്ങി ബി.സി.സി.ഐ ടി 20 യിൽ സൂര്യകുമാറിനെ മാറ്റി ശ്രേയസിനെ നായകനാകുന്നത് സംബന്ധിച്ച വാർത്ത വന്നിരുന്നു. ഈ സ്ഥാനത്തേക്കും ശ്രേയസ് അയ്യരെ പരിഗണിക്കാനാണ് അജിത് അഗാർക്കർ നയിക്കുന്ന സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം.

ഐ.പി.എല്ലിലെ മിന്നും പ്രകടനവും പരിക്കിൽ നിന്നുള്ള ശക്തമായ തിരിച്ചുവരവുമാണ് ശ്രേയസ് അയ്യരെ നായകസ്ഥാനത്തേക്ക് എത്തിക്കുന്നത്. നിലവിലെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ മോശം ഫോമും ഏകദിന നായകൻ ശുഭ്മാൻ ഗില്ലിനെ സംബന്ധിച്ചുള്ള പുതിയ തീരുമാനങ്ങളുമാണ് ഈ മാറ്റത്തിന് പിന്നിൽ. ടി20, ഏകദിന ഫോർമാറ്റുകളിൽ ടീമിനെ നയിക്കാൻ ഒരൊറ്റ താരത്തെ മതിയെന്നാണ് ബി.സി.സി.ഐയുടെ നിലപാട്. ഇതിനായി ശ്രേയസ് അയ്യരെയാണ് ടോപ്പ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഐ.പി.എല്ലിൽ തന്റെ ഫ്രാഞ്ചൈസിയെ പക്വതയോടെ നയിച്ച ശ്രേയസിന്റെ പ്രകടനത്തിൽ ബോർഡ് സംതൃപ്തരാണ്. പരിക്കുകൾ താരത്തിന് തിരിച്ചടിയായെങ്കിലും അദ്ദേഹത്തിന്റെ കഴിവിൽ സെലക്ഷൻ കമ്മിറ്റിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ടി20 ലോകകപ്പ് ജേതാവായ നായകനാണ് സൂര്യകുമാർ എങ്കിലും നിലവിലെ ഫോം ആശങ്കയുണ്ടാക്കുന്നു. ഗില്ലിനെ ഏകദിന നായകനായി നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും, ശ്രേയസിനെ രണ്ട് ഫോർമാറ്റിലും പരീക്ഷിക്കാനാണ് മാനേജ്‌മെന്റ് താല്പര്യപ്പെടുന്നത്.

Latest Stories

കഴക്കൂട്ടത്ത് യുവതിയെ സ്പായിലെത്തിച്ച് ബലാത്സംഗം ചെയ്തു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

'ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം'; നേതാക്കൾക്ക് നിർദേശം നൽകി വി ഡി സതീശൻ

ബംഗാളിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും

ഇന്തോനേഷ്യയിൽ അഗ്നിപർവ്വത സ്ഫോടനത്തിൽ മൂന്ന് മരണം; നിരവധിപേര്‍ കുടുങ്ങി

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

'വിഡി സതീശന്റെ കഴിവും പൊളിറ്റിക്കൽ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകമാണ് ഇപ്പോൾ കാണിക്കേണ്ടത്, ഇടതിൻ്റെ തോൽവി എന്നെന്നേക്കുമായിട്ടുള്ളതല്ല'; ഹൈക്കമാൻഡിനോട് സാറാ ജോസഫ്

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര! 'ഇന്ദിര ഗ്യാരണ്ടി'യ്ക്കായി നീക്കം തുടങ്ങി കെഎസ്ആർടിസി; നാളെ മുതൽ 'ജെൻഡർ ടിക്കറ്റിംഗ്' സംവിധാനവും

'സർക്കാർ രൂപീകരണത്തിനായി ടിവികെയെ എത്രയും വേഗം ക്ഷണിക്കണം, എന്തുകൊണ്ടാണ്‌ ഗവർണർ കാലതാമസം വരുത്തുന്നതെന്ന്‌ മനസ്സിലാവുന്നില്ല'; എംഎ ബേബി

ഇടത് പിന്തുണയില്‍ ധാരണ?; വിജയ്ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന് ജനറല്‍ സെക്രട്ടറി എംഎ ബേബി

'എംഎൽഎ ആകാൻ ചെലവാക്കിയത് 35 ലക്ഷം, ഒരുത്തനെയും വെറുതെ വിടില്ല'; വാർത്തയിലെ വസ്തുത തുറന്ന് പറഞ്ഞ് അഞ്ജലി നായർ