ഐപിഎൽ ടീമുകൾക്ക് വമ്പൻ പണിയുമായി ബിസിസിഐ; ഡ്രസ്സിംഗ് റൂമിലെ പുകവലിക്കും അസമയത്തെ കറക്കത്തിനും പൂട്ടുവീഴും

ഐപിഎലിൽ ഗ്രൗണ്ടിനകത്തും പുറത്തും അച്ചടക്കം കൈവിടുന്ന കളിക്കാർക്കും ഫ്രാഞ്ചൈസി ഉടമകൾക്കും ബിസിസിഐയുടെ വമ്പൻ പണി. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികളും സസ്പെൻഷനും ഉൾപ്പെടെയുള്ള ശിക്ഷകൾ ഉണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക പത്ത് ടീമുകൾക്കും അയച്ച കത്തിൽ മുന്നറിയിപ്പ് നൽകി.

രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് ഡ്രസ്സിംഗ് റൂമിലിരുന്ന് വേപ്പിംഗ് നടത്തിയതും യുസ്‌വേന്ദ്ര ചഹൽ വിമാനത്തിനുള്ളിൽ ഇ-സിഗരറ്റ് ഉപയോഗിച്ചതും വലിയ വിവാദമായിരുന്നു. ഇന്ത്യൻ നിയമപ്രകാരം ഇ-സിഗരറ്റുകൾ നിരോധിച്ചിട്ടുള്ളതാണ്. ഇത് കൈവശം വെക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഐപിഎൽ വേദികൾ, ഡ്രസ്സിംഗ് റൂമുകൾ, ഡഗ് ഔട്ടുകൾ, ടീം ഹോട്ടലുകൾ എന്നിവിടങ്ങളിൽ വേപ്പിംഗ് പൂർണ്ണമായും നിരോധിച്ചു.

ടീം മാനേജരുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ആരെയും കളിക്കാരുടെയോ സപ്പോർട്ട് സ്റ്റാഫിന്റെയോ മുറികളിൽ പ്രവേശിപ്പിക്കരുത്. ഉയർന്ന പ്രൊഫൈലിലുള്ള കായിക മേഖലയിൽ ‘ഹണി ട്രാപ്പിംഗിനും’ ലൈംഗികാരോപണങ്ങൾക്കും സാധ്യതയുണ്ടെന്നും കളിക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും ബിസിസിഐ മുന്നറിയിപ്പ് നൽകി. സന്ദർശകരെ ഹോട്ടൽ ലോബിയിൽ വെച്ച് മാത്രമേ കാണാൻ പാടുള്ളൂ.

കളിക്കാരും സ്റ്റാഫും ടീം ഹോട്ടലിൽ നിന്ന് പുറത്തുപോകുമ്പോൾ സെക്യൂരിറ്റി ലെയ്‌സൺ ഓഫീസർമാരെയും (SLO) ടീം ഇന്റഗ്രിറ്റി ഓഫീസർമാരെയും (TIO) നിർബന്ധമായും അറിയിക്കണം. പലരും വിവരം നൽകാതെ അർദ്ധരാത്രിയിൽ പുറത്തുപോകുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതായി ബിസിസിഐ കണ്ടെത്തി.

Latest Stories

കഴക്കൂട്ടത്ത് യുവതിയെ സ്പായിലെത്തിച്ച് ബലാത്സംഗം ചെയ്തു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

സൂര്യകുമാർ യാദവിന്‌ മാത്രമല്ല, ശുഭ്മൻ ഗില്ലിനും പണി കൊടുക്കാൻ ബിസിസിഐ; സംഭവം ഇങ്ങനെ

'ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം'; നേതാക്കൾക്ക് നിർദേശം നൽകി വി ഡി സതീശൻ

ബംഗാളിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും

ഇന്തോനേഷ്യയിൽ അഗ്നിപർവ്വത സ്ഫോടനത്തിൽ മൂന്ന് മരണം; നിരവധിപേര്‍ കുടുങ്ങി

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

'വിഡി സതീശന്റെ കഴിവും പൊളിറ്റിക്കൽ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകമാണ് ഇപ്പോൾ കാണിക്കേണ്ടത്, ഇടതിൻ്റെ തോൽവി എന്നെന്നേക്കുമായിട്ടുള്ളതല്ല'; ഹൈക്കമാൻഡിനോട് സാറാ ജോസഫ്

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര! 'ഇന്ദിര ഗ്യാരണ്ടി'യ്ക്കായി നീക്കം തുടങ്ങി കെഎസ്ആർടിസി; നാളെ മുതൽ 'ജെൻഡർ ടിക്കറ്റിംഗ്' സംവിധാനവും

'സർക്കാർ രൂപീകരണത്തിനായി ടിവികെയെ എത്രയും വേഗം ക്ഷണിക്കണം, എന്തുകൊണ്ടാണ്‌ ഗവർണർ കാലതാമസം വരുത്തുന്നതെന്ന്‌ മനസ്സിലാവുന്നില്ല'; എംഎ ബേബി

ഇടത് പിന്തുണയില്‍ ധാരണ?; വിജയ്ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന് ജനറല്‍ സെക്രട്ടറി എംഎ ബേബി