ആര്‍മി തൊപ്പി, നിലപാട് വ്യക്തമാക്കി ഐ.സി.സി, നാണംകെട്ട് പാകിസ്ഥാന്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ മൈതാനത്ത് ഇറങ്ങിയത് ആര്‍മി ക്യാപ്പ് അണിഞ്ഞായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരസൂചകമായാണ് ഇന്ത്യന്‍ താരങ്ങള്‍ ആര്‍മി ക്യാപ്പ് ധരിച്ച് മൈതാനത്തിറങ്ങിയത്. ടീം അംഗങ്ങളെല്ലാവരും അവരുടെ റാഞ്ചി ഏകദിനത്തിലെ മാച്ച് ഫീയായി ലഭിക്കുന്ന തുക ധീരജവാന്മാരുടെ കുടുംബത്തിന് നല്‍കുമെന്നും അറിയിച്ചിരുന്നു.

എന്നാല്‍ ഇത് പാകിസ്ഥാനെ ചൊടിപ്പിച്ചിരുന്നു. ക്രിക്കറ്റിനെ രാഷ്ട്രീവത്കരിക്കുകയാണ് കോഹ്ലിയുടെ ടീമെന്നാണ് പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞത്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഇതിനെതിരെ നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ ഇടപെടല്‍ ഇല്ലാതെ തന്നെ അത് കാണേണ്ടത് ഐസിസിയുടെ ഉത്തരവാദിത്വമാണെന്നും, നടപടി സ്വീകരിക്കണമെന്നും ഖുറേഷി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ഐസിസി നടപടിയെടുക്കില്ലെന്ന് നിലപാട് വ്യക്തമാക്കി. മത്സരത്തിന് മുമ്പേ തന്നെ ആര്‍മി ക്യാപ്പ് ധരിക്കുന്നതിന് ബിസിസിഐ ഐസിസിയുടെ അനുമതി വാങ്ങിയിരുന്നു. ഐസിസി അധ്യക്ഷന്‍ ഡേവിഡ് റിച്ചാര്‍ഡ്‌സണില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ റാഞ്ചി ഏകദിനത്തില്‍ ആര്‍മി ക്യാപ്പണിഞ്ഞത്.

മത്സരം ഇന്ത്യ 32 റണ്‍സിന് തോല്‍ക്കുകയും ചെയ്തിരുന്നു. മുന്‍ നായകനും ടീമിലെ സീനിയര്‍ താരവുമായ എം.എസ്.ധോണിയാണ് ടീം അംഗങ്ങള്‍ക്ക് സ്പെഷ്യല്‍ ക്യാപ്പ് സമ്മാനിച്ചത്.

Latest Stories

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ

നടി ഷാലിന്‍ സോയ പ്രണയത്തില്‍; കാമുകന്‍ പ്രമുഖ തമിഴ് യൂട്യൂബര്‍

എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69

'യദുവിനെ പിന്തുണച്ച് ജാതിപരമായി അധിക്ഷേപിച്ചു'; അഡ്വ ജയശങ്കറിനെതിരെ പരാതിയുമായി എംഎല്‍എ; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്

എവിടെയും എപ്പോഴും കരുതലിന്റെ കരങ്ങൾ; ഇന്ന് ലോക റെഡ് ക്രോസ് ദിനം...

റൊണാൾഡോയുടെയും മെസിയുടെയും കൂടെ ഒരേ ടീമിൽ കളിച്ചിട്ടുണ്ട്, അവന്മാരെക്കാൾ കേമൻ ആയിട്ടുള്ള താരം വേറെ ഉണ്ട്; ബ്രസീലിയൻ ഇതിഹാസത്തിന്റെ നോട്ടത്തിൽ ഗോട്ട് അയാൾ

അൻപ് ദാസ് നായകനായി പുതിയ ലോകേഷ് ചിത്രം വരുന്നു; വെളിപ്പെടുത്തി അർജുൻ ദാസ്

രാഹുല്‍ ഗാന്ധിയ്ക്ക് നോട്ടുകെട്ടുകള്‍ കിട്ടി; അംബാനിയെയും അദാനിയെയും കുറിച്ച് മിണ്ടുന്നില്ലെന്ന് മോദി

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെ പോലെ'; ഇന്ത്യന്‍ ജനതയെ വംശീയമായി വേര്‍തിരിച്ച് സാം പിട്രോഡ

'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നു, നല്ല രസമുള്ള കഥാപാത്രങ്ങളെ ഒഴിവാക്കി: മജു