ബംഗ്ലാദേശിന്‍റെ കണ്ണീര്‍, അത്ഭുത വിജയം നേടി ഇന്ത്യന്‍ യുവനിര ഏഷ്യാകപ്പ് ജേതാക്കള്‍

ഏഷ്യ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരെ അവിശ്വസനീയ വിജയം നേടി ഇന്ത്യയുടെ ചുണക്കുട്ടികള്‍ കിരീടം സ്വന്തമാക്കി. തോല്‍വി ഉറപ്പിച്ച മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് അണ്ടര്‍ 19 ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചത്. അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യന്‍ യുവനിരയുടെ വിജയം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 32.4 ഓവറല്‍ കേവളം 106 റണ്‍സിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 101ന് പുറത്തായി. ഇതോടെ ഇന്ത്യ അമ്പരപ്പിക്കുന്ന ജയം സ്വന്തമാക്കി.

എട്ട് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അതര്‍വാ അങ്കോലേക്കറും അഞ്ച് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ആകാഷ് സിംഗുമാണ് ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചത്.

ഒരു ഘട്ടത്തില്‍ ബംഗ്ലാദേശ് നാലിന് 16 റണ്‍സ് എന്ന നിലയിലും എട്ടിന് 78 റണ്‍സ് എന്ന നിലയിലും തകര്‍ന്നെങ്കിലും പിന്നീട് അവര്‍ക്ക് പ്രതീക്ഷ നല്‍കി തന്‍സിം – റാഗിബ് സഖ്യം 101ന് എട്ട് എന്ന നിലയില്‍ അവരെ എത്തിച്ചു. ഇതോടെ രണ്ട് വിക്കറ്റുകള്‍ ശേഷിക്കെ ആറ് റണ്‍സ് കണ്ടെത്തിയിരുന്നെങ്കില്‍ ഏഷ്യ കപ്പ് കിരീടം ബംഗ്ലാദേശിനെ തേടിയെത്തും എന്ന സ്ഥിതി വന്നു. എന്നാല്‍ അടുത്ത തന്റെ ഓവറില്‍ അങ്കോലേക്കര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ ബംഗ്ലാദേശ് മോഹം വീണുടയുകയായിരുന്നു.

ഇന്ത്യയ്ക്കായി നായകന്‍ ദ്യുവ് ജൂറെല്ലും കറന്‍ ലാലും മാത്രമാണ് പിടിച്ചു നിന്നത്. ദ്യുവ് 33ഉം കരന്‍ 37ഉം റണ്‍സെടുത്തു. 19 റണ്‍സെടുത്ത റാവത്താണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്‌സ്മാന്‍.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും