'മരിച്ചു വീഴാന്‍ പോകുന്നത് ഞങ്ങളാണ്'; വിന്‍ഡീസില്‍ പേടിച്ച് മരവിച്ച് ബംഗ്ലാദേശ് താരങ്ങള്‍

വീന്‍ഡീസ് പര്യടനത്തിനിടെ നടത്തിയ ഭീതിപ്പെടുത്തുന്ന കടല്‍യാത്രയില്‍ പേടി മാറാതെ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍. സെന്റ് ലൂസിയയില്‍ നിന്നു ഡൊമിനിക്ക വരെ, 180 കിലോമീറ്റര്‍ ദൂരം കടലിലൂടെയുള്ള യാത്രയാണ് ബംഗ്ലാദേശ് താരങ്ങള്‍ക്ക് പേടിപ്പെടുത്തുന്ന അനുഭവമായത്.

കപ്പല്‍ യാത്ര അത്ര പരിചയമില്ലാത്ത ബംഗ്ലദേശ് താരങ്ങളില്‍ പലര്‍ക്കും യാത്രയ്ക്കിടെ കടുത്ത അസ്വസ്ഥകളും ഛര്‍ദിയുമുണ്ടായി. അതിനേക്കാളേറെ പ്രക്ഷുബ്ധമായ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഉയരംകൂടിയ തിരമാലകളാണ് താരങ്ങളെ മാനസികമായി തളര്‍ത്തിയത്.

ബംഗ്ലാദേശ് താരങ്ങള്‍ യാത്രചെയ്ത ചെറുകപ്പല്‍ നടുകടലില്‍ എത്തിയപ്പോള്‍ കടന്‍ ഏറെ പ്രക്ഷുബ്ധമായതായാണ് റിപ്പോര്‍ട്ടുകള്‍. 6-7 അടിവരെ ഉയരമുള്ള തിരമാലകളില്‍പ്പെട്ട് ചെറുകപ്പല്‍ ആടിയുലഞ്ഞു. യാത്ര സമ്മാനിച്ച അനുഭവം ബംഗ്ലാദേശ് താരങ്ങള്‍ തന്നെ പങ്കുവെച്ചു.

‘ഇവിടെ രോഗം ബാധിക്കുന്നതും മരിച്ചുവീഴാന്‍ പോകുന്നതുമൊക്കെ ഞങ്ങളാണ്. അവര്‍ക്കൊന്നും ഒന്നും സംഭവിക്കില്ല’ താരങ്ങളില്‍ ഒരാള്‍ പറഞ്ഞു. ‘ഞാന്‍ ഒരുപാടു രാജ്യങ്ങളില്‍ പോയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു അനുഭവം ആദ്യമായാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ പര്യടനമാണിത്’ മറ്റൊരു താരം പ്രതികരിച്ചു.

താരങ്ങളുമായി ആലോചിക്കാതെയാണ് യാത്ര പ്ലാന്‍ ചെയ്തതെന്ന ആക്ഷേപമുണ്ട്. കടല്‍ യാത്രയ്ക്കുള്ള സന്നദ്ധത അറിയിച്ചത് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ആണെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളുമായി ചര്‍ച്ച നടത്താതെ അതിന് അംഗീകാരം നല്‍കുകയായിരുന്നു എന്നുമാണ് വിവരം.

Latest Stories

രാവണന്റെ നാട്ടിലേക്ക് മൂന്നര മണിക്കൂര്‍; 5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ; ടിക്കറ്റുകള്‍ ഇപ്പോള്‍ എടുക്കാം

എല്ലാ പെണ്‍കുട്ടികളും മേയറെ പോലെ പ്രതികരിക്കണം; ആര്യ രാജേന്ദ്രന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

സൽമാൻ ഖാന്റെ വീട്ടിലെ വെടിവെപ്പ്; ആയുധങ്ങൾ കൈമാറിയ പ്രതി കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു

'പാക് സൈന്യത്തിന്റെ കാവൽ, താമസം ദാവൂദ് ഇബ്രാഹിമിന്‍റെ ബംഗ്ലാവിൽ, ഭാര്യ പാക് സ്വദേശി'; ആരോപണങ്ങളോട് പ്രതികരിച്ച് ധ്രുവ് റാഠി

ഈ 2 ഇന്ത്യൻ താരങ്ങളുടെ ലോകകപ്പാണ് വരാനിരിക്കുന്നത്, അവന്മാർ ഫോമിൽ ആയാൽ കിരീടം ഇന്ത്യൻ മണ്ണിൽ എത്തും: മുഹമ്മദ് കൈഫ്

സോണിയ ഗാന്ധിയ്ക്ക് പകരം ഇത്തവണ പ്രിയങ്ക ഗാന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍; അമേഠി-റായ്‌ബേറി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍

ടി20 ലോകകപ്പ് 2024: സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് വോണ്‍, രണ്ട് സര്‍പ്രൈസ്

കേരളത്തില്‍ ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കില്‍ കിട്ടാം; തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് വീഴുമെന്ന് പിസി ജോര്‍ജ്

ആ ഒരു കാരണം കൊണ്ടാണ് ഞാൻ 'നടികരി'ൽ അഭിനയിച്ചത്..: ഭാവന

ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി; സന്ദേശം വ്യാജമാണെന്ന് പൊലീസ്; സ്‌പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചു