ബാബർ തന്നെയാണ് കേമൻ, കോഹ്‌ലി അവന് മുന്നിൽ ഒന്നുമല്ല; സൂപ്പർ താരങ്ങളെ താരതമ്യപ്പെടുത്തി മാത്യു ഹെയ്ഡൻ

വിരാട് കോഹ്‌ലിയുടെയും ബാബർ അസമിന്റെയും ആരാധകർ തമ്മിലുള്ള തർക്കം ഒരിക്കലും അവസാനിക്കില്ല. രണ്ട് അദ്ഭുത പ്രതിഭകൾ, ഓരോരുത്തരും ദേശീയ ടീമുകൾക്കായി പ്രതിനിധീകരിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നു, ഇന്ത്യയ്ക്കും പാകിസ്ഥാനും വേണ്ടി ഇരുവർക്കും ഒരുപാട് മികച്ച പ്രകടനങ്ങൾ ഈ കാലയളവിൽ നടത്താൻ സാധിച്ചിട്ടുണ്ട്. എന്നാൽ തർക്കം തുടരുകയാണ്- ഇരുതാരങ്ങളിലും ആരാണ് കേമൻ?

കോഹ്‌ലി ലോക ക്രിക്കറ്റിലെ രാജാവ് ആണെങ്കിൽ ബാബർ ആ സിംഹാസനത്തിൻ വേണ്ടി ശക്തമായ പോരാട്ടം കാഴ്ചവെക്കുന്ന ആളാണ്. സച്ചിനുശേഷം ഇന്ത്യ ക്രിക്കറ്റ് ലോകത്തെ രാജകിയ പട്ടം ഭരിക്കാൻ കാരണമായത് വിരാട് കോഹ്‌ലി മൂലമാണെന്ന് നിസംശയം പറയാം. മൂന്ന് ഫോര്മാറ്റിനും ചേരുന്ന രീതിയിൽ പ്രകടനം നടത്താൻ അയാൾക്ക് സാധിച്ചിട്ടുണ്ട്.

ബാബറിന്റെ കാര്യവും ഇങ്ങനെ തന്നെയാണ് . 2015ൽ പാക്കിസ്ഥാനുവേണ്ടി അരങ്ങേറിയ ബാബർ കായികരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ചു. 107 ഏകദിന മത്സരങ്ങളിൽ നിന്ന് 19 സെഞ്ചുറികൾ നേടിയിട്ടുണ്ട്. ഏറ്റവും വേഗത്തിൽ 2000 ഏകദിന റൺസും 1000 ടി20 റൺസും തികയ്ക്കുന്ന രണ്ടാമത്തെ കളിക്കാരനെന്ന പദവി ബാബറിന്റെ മികച്ച കരിയറിന് അടിവരയിടുന്നു. ഏറ്റവും ശ്രദ്ധേയമായത്, കോഹ്‌ലിയെ മറികടന്ന് ഏറ്റവും വേഗത്തിൽ 5000 ഏകദിന റൺസ് എന്ന റെക്കോർഡ് അദ്ദേഹം തട്ടിയെടുത്തു.

അവരുടെ പ്രകടനങ്ങൾ പറയുമ്പോൾ, കോഹ്‌ലി ഉയർന്ന ബാറ്റിംഗ് ശരാശരി ഉയർത്തുമ്പോൾ എന്നാൽ സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തിൽ ബാബർ മുന്നിലാണ്. ഇതേക്കുറിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം മാത്യു ഹെയ്ഡൻ, ബാബർ അസമിനെ ഒരു ചാമ്പ്യൻ ബാറ്ററായി അഭിനന്ദിക്കുകയും നിലവിൽ കോഹ്‌ലിക്കെതിരായ മത്സരത്തിൽ ബാബർ ജയിക്കുമെന്ന് പറയുകയും ചെയ്തു.

“ബാബർ അസം ഒരു ചാമ്പ്യനാണ്. ചാമ്പ്യന്മാർ ചെയ്യുന്ന കാര്യങ്ങളിൽ നിന്ന് അവൻ വീണ്ടും വീണ്ടും ചെയ്യുന്നു. സ്റ്റാറ്റിസ്റ്റിക്കൽ താരതമ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, വിരാട് കോഹ്‌ലിയും ബാബർ അസമും തമ്മിൽ നമ്മൾ നോക്കിയാൽ ബാബർ മുന്നിലാണെന്ന് ഞാൻ പറയും. ബാബർ കോഹ്‍ലിയെക്കാൾ മുന്നിലാണ്.” അദ്ദേഹം സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

പാകിസ്ഥാൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനായി മുമ്പ് പ്രവർത്തിച്ചിട്ടുള്ള ആളാണ് ഹെയ്ഡൻ. അതിനാൽ തന്നർ ബാബറുമൊത്ത് പ്രവർത്തിച്ചിട്ടുള്ള പരിചയവും താരത്തിനുണ്ട്.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു