'ബാബറും റിസ്വാനും എന്ത് സ്വാര്‍ത്ഥരാണ്, 15 ഓവറില്‍ ഫിനിഷ് ചെയ്യേണ്ട കളിയാണ്'; ട്വീറ്റുമായി പാക് താരം

പാകിസ്ഥാന്‍ ഓപ്പണര്‍മാരായ ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും പുകഴ്ത്തി പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യില്‍ 203 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി റെക്കോഡ് നേടിയതിനു പിന്നാലെയാണ് ഷഹീന്‍ അഭിനന്ദനവുമായി രംഗത്തെത്തിയത്. ഏഷ്യാ കപ്പിന് പിന്നാലെ ടീമിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കോര്‍ത്തിണക്കി വിമര്‍ശകരെ കൊട്ടി വ്യത്യസ്തമായാണ് താരം അഭിനന്ദനം അറിയിച്ചത്.

‘ക്യാപ്റ്റന്‍ ബാബര്‍ അസമിനേയും മുഹമ്മദ് റിസ്വാനേയും ഒഴിവാക്കേണ്ട സമയം കഴിഞ്ഞു. എന്തൊരു സ്വാര്‍ഥരായ കളിക്കാരാണ്. 15 ഓവറില്‍ ഫിനിഷ് ചെയ്യേണ്ട കളിയാണ്. ഈ പാകിസ്ഥാന്‍ ടീമിനെയോര്‍ത്ത് അഭിമാനിക്കുന്നു.’ ബാബറിന്റേയും റിസ്വാന്റേയും ഫോട്ടോ പങ്കുവെച്ച് ഷഹീന്‍ അഫ്രീദി ട്വിറ്ററില്‍ കുറിച്ചു.

തുടര്‍ച്ചയായ മൂന്ന് ടി20 തോല്‍വികള്‍ക്ക് ശേഷം പാകിസ്ഥാന്‍ വിജയവഴിയില്‍ തിരിച്ചെത്തിയ മത്സരമായിരുന്നു ഇത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ 10 വിക്കറ്റിന് ജയിച്ചുകയറി.

മത്സരത്തില്‍ ബാബര്‍ സെഞ്ച്വറി നേടിയപ്പോള്‍ റിസ്വാന്‍ അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കി. ബാബര്‍ 66 പന്തില്‍ 110 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ റിസ്വാന്‍ 51 പന്തില്‍ 88 റണ്‍സുമായി പുറത്താകാതെ നിന്നു.

Latest Stories

ഭീകരവാദവും ഭിക്ഷാടനവും, മുന്‍പന്തിയില്‍ പാകിസ്ഥാന്‍ തന്നെ; പാക് പൗരന്മാര്‍ക്ക് ഇനി യുഎഇയില്‍ വിസ ലഭിക്കുക അതികഠിനം; പാക് ഭിക്ഷാടകരുടെ കണക്കുകള്‍ പുറത്ത്

തുര്‍ക്കി ഫാഷന്‍ ഇന്ത്യയില്‍ വേണ്ട; വസ്ത്രങ്ങളിലും തിരിച്ചടി നല്‍കി ഇന്ത്യന്‍ കമ്പനികള്‍; മിന്ത്ര-അജിയോ സൈറ്റുകള്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ ഒഴിവാക്കി

LSG VS SRH: നിന്റെ ശമ്പളം മറന്നേക്ക്, തോൽവിക്ക് ഞാൻ എന്തിന് പൈസ തരണം; വീണ്ടും ഫൊപ്പായി ഋഷഭ് പന്ത്

പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

LSG VS SRH: വണ്ടിയിൽ കൊള്ളിക്കാതെടാ, പന്ത് വാവ ഉണ്ടാക്കുന്ന ചിലവ് തന്നെ സഹിക്കാൻ വയ്യ; ലക്‌നൗവിന് ഗംഭീര തുടക്കം

പ്രതിനിധി സംഘത്തിനൊപ്പം ആദ്യം പോകുന്നത് ഗയാനയിലേക്ക്; ഒടുവില്‍ അമേരിക്കയിലേക്ക്, പ്രതികരണവുമായി ശശി തരൂര്‍

ഇത് വീഴ്ചയല്ല, കുറ്റകൃത്യമാണ്; ജയശങ്കറിന്റേത് വിനാശകരമായ മൗനം'; പാകിസ്ഥാനെ അറിയിച്ച് നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായി?; ചോദ്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ഇഡി ഉദ്യോഗസ്ഥരെല്ലാം ഹരിശ്ചന്ദ്രന്‍മാരാണെന്ന അഭിപ്രായമില്ല; ഇഡിയിലുള്ളത് അധികവും സഖാക്കളെന്ന് കെ സുരേന്ദ്രന്‍

IPL 2025: അവനെ ഇനി കൊല്‍ക്കത്തയ്ക്ക് വേണ്ട, അടുത്ത ലേലത്തില്‍ കൈവിടും, ഇങ്ങനെ പോയാല്‍ ശരിയാവില്ല, ടീമിന് ഒരു ഉപകാരവും ഇല്ലാത്തവനായി പോകരുത്

പുത്തന്‍ രൂപത്തില്‍ ഒരേയൊരു രാജാവ്‌.. 2025 ടൊയോട്ട ഫോർച്യൂണർ !