'പതഞ്ജലി ഐ.പി.എല്‍ 2020'; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം

വിവോ പിന്മാറിയതോടെ ഐ.പി.എല്ലിന് ടൈറ്റില്‍ സ്‌പോണ്‍സറെ കണ്ടെത്തുന്നതിനുള്ള തന്ത്രപ്പാടിലാണ് ബി.സി.സി.ഐ. അങ്ങനെ ഇരിക്കെ സ്‌പോണ്‍സര്‍ഷിപ്പിനെ ചുറ്റിപ്പറ്റി പല കമ്പനികളുടെ പേരുകളും ഉയര്‍ന്നു വന്നിരുന്നു. അതില്‍ ഏറ്റവും ഒടുവിലായി ഉയര്‍ന്നു കേട്ട പേര് ബാബാ രാംദേവിന്റെ പതഞ്ജലിയുടേതായിരുന്നു.

സംഭവം വാര്‍ത്തയായതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും തലപൊക്കി. പിന്നീടത് മാലപ്പടക്കത്തിന് തീ കൊടുത്ത മാതിരി പടര്‍ന്നു ട്രോള്‍ പൂരമായി. ട്രോളന്‍മാരുടെ ഭാവനയില്‍ വിരിഞ്ഞ “പതഞ്ജലി ഐപിഎല്‍ 2020” കണ്ടാല്‍ ചിരിച്ച് ചിരിച്ച് മണ്ണുകപ്പും.


ഈ വര്‍ഷത്തെ ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്ന കാര്യം തങ്ങള്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അതുവഴി ആഗോള വിപണിയില്‍ പതഞ്ജലിക്ക് മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് പതഞ്ജലി വക്താവ് വ്യക്തമാക്കിയത്. ആമസോണ്‍, ബൈജൂസ് ആപ്, കൊക്ക-കോള, ഡ്രീം11 എന്നിവയ്ക്കു പുറമേ പേയ്ടിഎം, ടാറ്റാ മോട്ടോഴ്‌സ് എന്നിവയെയും സ്‌പോണ്‍സര്‍ഷിപ്പ് പ്രതീക്ഷയുമായി ബി.സി.സി.ഐ സമീപിച്ചതായി സൂചനകളുണ്ട്. എന്നാല്‍, ഇതുവരെയും ഒരു ഭാഗത്തു നിന്നും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്നാണ് വിവരം.

രാജ്യത്ത് ചൈനീസ് വിരുദ്ധവികാരം നിലനില്‍ക്കുമ്പോഴും ചൈനീസ് കമ്പനിയെ ഐ.പി.എല്ലിന്റെ സ്പോണ്‍സര്‍മാരാക്കി ബി.സി.സി.ഐ നിലനിര്‍ത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലായിരുന്നു വിവോയുടെ പിന്മാറ്റം. സെപ്റ്റംബര്‍ 19-ന് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ 10-നാണ് ഫൈനല്‍. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.

Latest Stories

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്