നൂറ് മത്സരങ്ങൾ 19 മാത്രം ആവറേജ്, ഇത്രയും ഓവർറേറ്റഡ് ആയിട്ടുള്ള ഒരു താരം സമീപകാലത്ത് കളിച്ചിട്ടില്ല; സൂപ്പർ താരത്തിന് എതിരെ ആരാധകർ; ട്രോളർമാരുടെ കൈയിൽ നിന്ന് രക്ഷപെട്ടു നടക്കുന്നവൻ ഇന്നലെ കുടുങ്ങി

പഞ്ചാബ് കിങ്‌സിനെതിരെ (പിബികെഎസ്) ലക്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) ഇന്നലെ നടന്ന മത്സരത്തിൽ പരാജയപെട്ടതിന് പിന്നാലെ എയറിലായി ഓൾറൗണ്ടർ ദീപക് ഹൂഡ. കുറെ നാളുകളായി മോശം പ്രകടനം തുടരുന്ന താരത്തെ അധികാരമായും ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ഇന്നലെ ടീം പരാജയപെട്ടതോടെയാണ് ആരാധകർ താരത്തിനെതിരെ എത്തുന്നത്.

ഹൂഡ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയെങ്കിലും ദേ പോയി ദാ വന്നു എന്ന രീതിയിലാണ് പുറത്തായത് സിക്കന്ദർ റാസയുടെ പന്തിൽ എൽ.ബി.ഡബ്ല്യൂ ആയി പുറത്തായപ്പോൾ താരത്തിന് നേടാനായത് വെറും 2 റൺസ് മാത്രം.

ലീഗിലെ സ്ഥിരതയില്ലാത്ത പ്രകടനത്തിന് എൽ‌എസ്‌ജി കളിക്കാരന് ഈയിടെയായി ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങി. 100 മത്സരങ്ങളിൽ നിന്ന് 19.29 ശരാശരിയിൽ 1273 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. എന്തിനാണ് ഇത്ര പരാജ്യമായ ഒരു താരത്തെ വീണ്ടും വീണ്ടും ടീമിൽ എടുക്കുന്നത് എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. നല്ല താരങ്ങൾ അവസാരങ്ങൾ കാത്തിരിക്കുമ്പോൾ പണ്ട് എന്നോ കളിച്ചതിന്റെ പേരിൽ എങ്ങനെ താരത്തെ ടീമിൽ എടുക്കുന്നു എന്നും ആരാധകർ ചോദിക്കുന്നു.

“ഈ ഹൂഡ എങ്ങനെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലെത്തി?” ” ഒരു ടീമിലും ഫ്രീ ആയിട്ട് കളിക്കാമെന്ന് പറഞ്ഞാൽ പോലും ടീമിൽ എടുക്കരുത് ഉൾപ്പടെ വലിയ വിമർശനമാണ് താരം കേൾക്കുന്നത്.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി