കാല് വയ്യാതിരുന്നിട്ടും ലോകകപ്പില്‍ അവന്‍ കാണിച്ച പോരാട്ടവീര്യം, ഇപ്പോഴും എറ്റവും മികച്ച ഇന്നിങ്‌സാണത്, ഏകദിനം മതിയാക്കി മാക്‌സ്‌വെല്‍

എകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. രണ്ട് ലോകകപ്പ് കിരീടം നേടിയ സമയത്ത് ഓസീസ് ടീമംഗമായിരുന്നു മാക്‌സ്‌വെല്‍. 2023 ലോകകപ്പ് സെമിഫൈനലില്‍ അഫ്ഗാനിസ്ഥാനെതിരെ മാക്‌സ്‌വെല്‍ കാഴ്ചവച്ച പ്രകടനം ഇപ്പോഴും ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. മത്സരത്തിനിടെ കാല് വേദന അനുഭവപ്പെട്ടിട്ടും തളരാതെ 201 റണ്‍സ് നേടിയാണ് അന്ന് അഫ്ഗാനെ തോല്‍പ്പിച്ച് മാക്‌സ്‌വെല്‍ ഓസ്‌ട്രേലിയയെ ഫൈനലില്‍ എത്തിച്ചത്.

അന്ന് ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടം നേടുകയും ചെയ്തു. ഒരു പോഡ്കാസ്റ്റിലൂടെയായിരുന്നു മാക്‌സ്‌വെല്ലിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 149 ഏകദിന മത്സരങ്ങളാണ് മാക്‌സ്‌വെല്‍ തന്റെ കരിയറില്‍ കളിച്ചിട്ടുളളത്. ഇത്രയും കളികളില്‍ നിന്നായി 3990 റണ്‍സ് താരം നേടി. 126.70 ആണ് സ്‌ട്രൈക്ക് റേറ്റ്. 77 വിക്കറ്റുകള്‍ താരം നേടി.

2017ന് ശേഷം ഓസ്‌ട്രേലിയക്ക് വേണ്ടി താരം ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. എന്നാല്‍ ടെസ്റ്റില്‍ നിന്നും ഇതുവരെ താരം ഔദ്യോഗികമായി വിരമിച്ചിട്ടില്ല. ഏകദിനത്തില്‍ നിന്നും വിരമിച്ച മാക്‌സ്‌വെല്‍ ഇനി ടി20 ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പറഞ്ഞത്. 2026ലെ ടി20 ലോകകപ്പാണ് താരത്തിന്റെ ലക്ഷ്യം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ