WTC FINAL: ബാവുമയും സ്റ്റബ്സും പുറത്ത്, പ്രോട്ടീസിന്റെ നാല് വിക്കറ്റെടുത്ത് ഓസീസ്, ത്രില്ലിങ് മാച്ചിൽ വിജയം ആർക്കൊപ്പം, ആരാധകർ ആവേശത്തിൽ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിജയത്തിലേക്ക് അടുക്കവേ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി. നാലാം ദിനം കളിയുടെ തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ടെമ്പ ബാവുമയാണ് ആദ്യം പുറത്തായത്. പാറ്റ് കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി ക്യാച്ചെടുക്കുകയായിരുന്നു. 134 പന്തിൽ 66 റൺസെടുത്താണ് ബാവുമ മടങ്ങിയത്. പിന്നീട് ട്രിസ്റ്റൻ സ്റ്റബ്സിനൊപ്പം എയ്ഡൻ മാർക്രം കളിയുടെ സമ്മർദം കുറച്ചു. ഇരുവരും ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും സ്റ്റബ്സിന്റെ അപ്രതീക്ഷിത പുറത്താവൽ പ്രോട്ടീസ് ടീമിന് തിരിച്ചടിയായി.

മിച്ചൽ സ്റ്റാർക്കാണ് സ്റ്റബ്സിനെ ബൗൾഡാക്കി മടക്കിയത്. 43 പന്തിൽ എട്ട് റൺസ് നേടിയാണ് താരം പുറത്തായത്. നിലവിൽ ഡേവിഡ് ബെഡിങ്ഹാമാണ് മാർക്രത്തിനൊപ്പം ക്രീസിലുളളത്. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ ഇനി 18 റൺസ് കൂടി വേണം. ത്രില്ലിങ് മാച്ചിൽ ആര് കിരീടം നേടുമെന്ന് കാത്തിരിക്കുകയാണ് ആരാധകർ.

മത്സരത്തിൽ ഇരുടീമുകൾക്കും വിജയസാധ്യതയുണ്ട്. ദക്ഷിണാഫ്രിക്കയുടെ പ്രധാന ബാറ്റർമാരെ പുറത്താക്കാനായാൽ ഓസ്ട്രേലിയക്ക് കളി പിടിക്കാം. എന്നാൽ ഇനി വിക്കറ്റ് നഷ്ടപ്പെടുത്താതിരുന്നാൽ വിജയം ദക്ഷിണാഫ്രിക്കയ്ക്കൊപ്പമാവും. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ കിരീടമാവും ദക്ഷിണാഫ്രിക്ക സ്വന്തമാക്കുക

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്