വിടവാങ്ങല്‍ ടെസ്റ്റിന് തയ്യാറെടുക്കുന്ന വാര്‍ണറിന് വലിയൊരു നഷ്ടം, നെഞ്ചുപിടഞ്ഞ് താരം

ഓസീസ് വെറ്ററന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍ ഇപ്പോള്‍ തന്റെ വിടവാങ്ങല്‍ ടെസ്റ്റ് പരമ്പര കളിക്കുകയാണ്. സിഡ്നിയില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഓസ്ട്രേലിയ പാകിസ്ഥാനെ നേരിട്ടു കഴിയുമ്പോള്‍ വാര്‍ണറിന്റെ ടെസ്റ്റ് കരിയറിന് തിരശീല വീഴും. എന്നാല്‍ അതിനിടയില്‍ വലിയൊരു സങ്കടം പങ്കുവെച്ചിരിക്കുകയാണ് താരം.

മത്സരത്തിനായി സിഡ്‌നിയിലേക്കുള്ള യാത്രയ്ക്കിടെ തന്റെ ബാഗി ഗ്രീന്‍ (ടെസ്റ്റ് ക്യാപ്) മോഷണം പോയെന്നാണ് ഡേവിഡ് വാര്‍ണറുടെ പരാതി. ബാക്ക്പാക്ക് ബാഗിനുള്ളിലാണു തൊപ്പി സൂക്ഷിച്ചിരുന്നതെന്നും ഇതു കണ്ടെത്താന്‍ സഹായിക്കണമെന്നും വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമിലെ വിഡിയോയില്‍ അഭ്യര്‍ഥിച്ചു.

എനിക്ക് വളരെയധികം വിലപ്പെട്ടതാണ് അത്. ഞാന്‍ അതിനെ വൈകാരികമായാണു കാണുന്നത്. നിങ്ങള്‍ക്ക് എന്റെ ബാഗ് ആണ് ആവശ്യമെങ്കില്‍ പകരം തരാന്‍ ഒരെണ്ണം എന്റെ കയ്യിലുണ്ട്. നിങ്ങള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ല.

ക്രിക്കറ്റ് ഓസ്‌ട്രേലിയയേയോ അല്ലെങ്കില്‍ എന്നെയോ സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടുക. എന്റെ ബാഗി ഗ്രീന്‍ തിരികെ നല്‍കുകയാണെങ്കില്‍ ഈ ബാഗ് ഞാന്‍ സന്തോഷത്തോടെ നിങ്ങള്‍ക്കു തരാം- ഡേവിഡ് വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

യാത്ര ചെയ്ത വിമാനക്കമ്പനിയെയും താമസിച്ച ഹോട്ടലിനെയും ബന്ധപ്പെട്ടെങ്കിലും ഒരു വിവരവും ലഭിച്ചില്ലെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ