'ഈ ചെറിയ പ്രായത്തിൽ തന്നെ അവൻ ഇങ്ങനെ, കുറച്ചൂടെ കഴിഞ്ഞാൽ ചെക്കൻ വേറെ ലെവൽ താരമാകും'; വൈഭവിനെ വാനോളം പുകഴ്ത്തി ഇംഗ്ലണ്ട് താരം

ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ കിഡ് എന്നാണ് ഇപ്പോൾ യുവ താരം വൈഭവ് സൂര്യവൻഷിയെ ആരാധകർ വിശേഷിപ്പിക്കുന്നത്. 14 വയസ് പ്രായമുള്ള താരം ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനമാണ് നാളുകൾ ഏറെയായി നടത്തി വരുന്നത്. ഇപ്പോൾ കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ വിജയ കിരീടം ചൂടാൻ സാധിച്ചത് താരത്തിന്റെ മിന്നും പ്രകടനത്താലാണ്.

ഇപ്പോഴിതാ 14 വയസ്സുകാരനായ വൈഭവ് താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച യുവതാരമാണെന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് താരം ജോസ് ബട്‌ലർ. അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് വേണ്ടി വൈഭവ് മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് ബട്‌ലർ ‘ഫോർ ദി ലവ് ഓഫ് ക്രിക്കറ്റ്’ എന്ന പോഡ്‌കാസ്റ്റിൽ വാചാലനായത്.

‘ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കളിക്കാരനാണ് വൈഭവ്. 14 വയസ് മാത്രമുള്ളപ്പോഴാണ് വൈഭവ് ഇങ്ങനെ ബാറ്റ് ചെയ്യുന്നത്. മാറ്റാരെങ്കിലും ഈ പ്രായത്തില്‍ ഇത്തരത്തില്‍ ബാറ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ടോ? 14 വയസില്‍ ഇതാണ് ബാറ്റിങ് എങ്കില്‍ 16, 18, 20 വയസൊക്കെ എത്തുമ്പോള്‍ അദ്ദേഹം ഏങ്ങനെയായിരിക്കും ബാറ്റ് വീശുക. ആലോചിച്ചു നോക്കു’ ബട്ലർ പറഞ്ഞു.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ